Friday, September 14, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.35 AM

പോലീസ്‌ ചമഞ്ഞ്‌ കൊള്ള: ചാലാട്‌ സ്വദേശി അറസ്‌റ്റില്‍

കണ്ണൂര്‍: പോലീസുകാരെന്ന വ്യാജേന ബൈക്കിലെത്തി ഇതര സംസ്‌ഥാന തൊഴിലാളികളെ കൊള്ളയടിച്ച സംഘത്തിലെ യുവാവിനെ ടൗണ്‍ എസ്‌.ഐ ശ്രീജിത്ത്‌ കോടേരി അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ടംഗ സംഘം 22000 രൂപയാണ്‌ കവര്‍ന്നത്‌. ചാലാട്‌ സ്വദേശി നജാസാണ്‌ പിടിയിലായത്‌. ഇയാളുടെ കൂട്ടാളിയെയും ഉടന്‍ പിടികൂടുമെന്ന്‌ പോലീസ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട്‌ ഏഴോടെ താഴെ ചൊവ്വ ബസ്സ്റ്റോപ്പിന്‌ സമീപമാണ്‌ സംഭവം. പോലീസെന്ന വ്യാജേന എത്തിയ സംഘം പശ്‌ചിമബംഗാള്‍ സ്വദേശിയും തലശേരിയിലെ ആശാരിപ്പണിക്കാരനുമായ ഷെസ്‌ഖ് മുസ്ലീന്‍ അലിയും കൂട്ടുകാരനും തലശേരിയിലേക്ക്‌ ബസ്‌ കയറാന്‍ കാത്ത്‌ നില്‍ക്കുന്നതിനിടെ അടുത്തെത്തി പഴ്‌സും സഞ്ചിയും പരിശോധിക്കണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. നിങ്ങള്‍ കഞ്ചാവ്‌ വില്‍പ്പനക്കാരാണോയെന്നും പരിശോധിക്കണമെന്നും പേഴ്‌സ് തരാനും ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ പേഴ്‌സില്‍ സൂക്ഷിച്ച 22000 രൂപ എടുത്ത കവര്‍ച്ചാ സംഘം സ്‌റ്റേഷനില്‍ വന്നാല്‍ പണം തരാമെന്ന്‌ പറഞ്ഞു. എന്നാല്‍ ഇത്‌ തങ്ങള്‍ ജോലി ചെയ്‌ത കൂലിയാണെന്നും തിരിച്ചു തരണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ പേഴ്‌സ് വാങ്ങിയ സംഘം ഞൊടിയിടയില്‍ ഇവരെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. ബഹളം വച്ച ഇവരെ പിന്നീട്‌ നാട്ടുകാരുടെ സഹായത്തോടെയാണ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു പരാതി നല്‍കിയത്‌. ഇവരുടെ മേസ്‌ത്രി സുനില്‍കുമാറാണ്‌ ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌. ഇതേ തുടര്‍ന്ന്‌ ടൗണ്‍ പോലീസ്‌ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

Ads by Google
Advertisement
Wednesday 18 Jul 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW