Tuesday, November 20, 2018 Last Updated 30 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.34 AM

ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവയുടെ നവതി ആഘോഷം

uploads/news/2018/07/234157/4.jpg

കോതമംഗലം: ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവയുടെ നവതി ആഘോഷത്തോടനുബന്ധിച്ച്‌ കോതമംഗലം മൗണ്ട്‌ സീനായ്‌ മോര്‍ ബസേലിയോസ്‌ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ അഖില മലങ്കര ബൈബിള്‍ ക്വിസ്‌ മത്സരവും നവതി ആഘോഷവും നടത്തി.
മുന്‍സിപ്പല്‍ ചെയര്‍പഴ്‌സണ്‍ മഞ്‌ജു സിജു, വൈസ്‌ ചെയര്‍മാന്‍ എ.ജി. ജോര്‍ജ്‌, എം.ജെ.എസ്‌.എസ്‌.എ. ഭാരവാഹികളായ എല്‍ദോ ഐസക്‌, പി.വി. പൗലോസ്‌, ഡി. കോര, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളായ അനൂപ്‌ ഇട്ടന്‍, സിജു തോമസ്‌, വികാരി ഫാ. എല്‍ദോസ്‌ നമ്മനാലില്‍, സി.കെ. ബാബു, ഷാജു വര്‍ഗീസ്‌, പ്രഫ. ബേബി എം. വര്‍ഗീസ്‌, എം.ഐ. വര്‍ഗീസ്‌ പണിക്കര്‍, കെ.എ. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. മൗണ്ട്‌ സീനായ്‌ അധ്യാപകനായ പി.വി. തോമസ്‌ രചിച്ച നവതി മംഗളഗീതം അധ്യാപകരും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളും ചേര്‍ന്ന്‌ ആലപിച്ചു.
31 ടീമുകള്‍ പങ്കെടുത്ത ബൈബിള്‍ ക്വിസ്‌ മത്സരത്തില്‍ വാഴപ്പിള്ളി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ മാത്യു എം.സി., കെ.ബി. ജോബി ടീം ഒന്നാം സ്‌ഥാനവും മുളപ്പുറം സെന്റ്‌ ജോര്‍ജ്‌ ബേഥേന്‍ പള്ളിയിലെ എം.കെ. ഏലിയാമ്മ, സൂസന്‍ ജേക്കബ്‌ ടീം രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി.
മോളി രാജു ആയിരുന്നു ക്വിസ്‌ മാസ്‌റ്റര്‍. വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ്‌ അവാര്‍ഡും ശ്രേഷ്‌ഠ കാതോലിക്ക ബാവ സമ്മാനിച്ചു.

Ads by Google
Advertisement
Wednesday 18 Jul 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW