Friday, September 14, 2018 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.34 AM

മലവെള്ളപ്പാച്ചിലില്‍ കുട്ടിആനയുടെ ജഡം

uploads/news/2018/07/234155/2.jpg

കരുമാല്ലൂര്‍: ശക്‌തമായ മലവെള്ളപ്പാച്ചിലില്‍പെട്ട്‌ പെരിയാറിലൂടെ ഒഴുകിവന്ന കുട്ടിആനയുടെ ജഡം കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവ്‌ റഗുലേറ്റര്‍ കം ബ്രിഡ്‌ജിനു സമീപം അടിഞ്ഞു.
ഇന്നലെ രാവിലെ നാട്ടുകാരാണു ആനയുടെ ജഡം കണ്ടത്‌. തിങ്കളാഴ്‌ച വൈകിട്ടോടെ പെരിയാറിലൂടെ ആനയുടെ ജഡം ഒഴുകി വരുന്നത്‌ മഞ്ഞപ്പെട്ടി പാലത്തിനു സമീപംവച്ചാണ്‌ ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടത്‌. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു വനപാലകര്‍ എത്തിയെങ്കിലും ശക്‌തമായ ഒഴുക്കില്‍ ജഡം കരക്കടുപ്പിക്കാന്‍ കഴിഞ്ഞില്ല.
ഒഴുകി വരുന്നവഴിയില്‍ തീരത്ത്‌ തടഞ്ഞുനില്‍ക്കുമെന്ന പ്രതീക്ഷയില്‍ ആലുവവരെ വനപാലകര്‍ ജഡം നിരീക്ഷിച്ചുവന്നെങ്കിലും പുഴയുടെ മധ്യഭാഗത്തുകൂടി ഒഴുകി മംഗലപ്പുഴ ഭാഗത്തേക്കുപോയതോടെ ശ്രമം ഉപേക്ഷിച്ച്‌ വനപാലകര്‍ മടങ്ങുകയായിരുന്നു. പുറപ്പിള്ളിക്കാവിലെ ഷട്ടര്‍ പൂര്‍ണമായും ഉയര്‍ത്താത്തതിനാല്‍ ഇവിടെ അടിഞ്ഞുകൂടിയ ചപ്പുചവറുകളില്‍ കുടുങ്ങിയ നിലയിലായിരുന്നു ജഡം കണ്ടെത്തിയത്‌.
വിവരം അറിഞ്ഞ്‌ ആലങ്ങാട്‌ പോലീസ്‌ സ്‌ഥലത്തെത്തി വനം വകുപ്പിന്റെ അതിരപ്പിള്ളി റേഞ്ച്‌ ഓഫീസില്‍ വിവരമറിയിച്ചു. വൈകിട്ടോടെ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരെത്തി നാട്ടുകാരുടെ സഹായത്തോടെ ജഡം കരക്കെത്തിച്ചു. മഹസ്സര്‍ തയാറാക്കി വനംവകുപ്പ്‌ ഓഫീസിലെത്തിച്ച ജഡം പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം വനത്തില്‍ സംസ്‌ക്കരിക്കും. ആറുമാസം പ്രായമുള്ള ആനകുട്ടി കുട്ടമ്പുഴയില്‍നിന്നും മലവെള്ളത്തില്‍ പെട്ടതാകാമെന്നു ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഭൂതത്താന്‍കെട്ടില്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്ലാണു ജഡം ആലുവ ഭാഗത്തേക്ക്‌ ഒഴുകി വന്നത്‌.

Ads by Google
Advertisement
Wednesday 18 Jul 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW