Friday, September 14, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.34 AM

മഴക്കെടുതി: ജില്ലയില്‍ 54 ക്യാമ്പുകള്‍

uploads/news/2018/07/234154/1.jpg

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന്‌ ജില്ലയില്‍ ദുരിതത്തിലായ മേഖലകളില്‍ നിന്നും 4681 പേരെ ക്യാമ്പുകളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ താലൂക്കുകളിലായി 54 ക്യാമ്പുകളാണ്‌ തുറന്നത്‌.
1489 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ അഭയം തേടി. ക്യാമ്പുകളില്‍ വൈദ്യസഹായം അടക്കം ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായും കലക്‌ടര്‍ അറിയിച്ചു.
കൊച്ചി താലൂക്കില്‍ 421 കുടുംബങ്ങളിലെ 1088 പേരാണ്‌ ആറ്‌ ക്യാമ്പുകളിലായി കഴിയുന്നത്‌.
മൂവാറ്റുപുഴ താലൂക്കില്‍ 342 കുടുംബങ്ങളിലെ 1211 പേരാണ്‌ 12 ക്യാമ്പുകളില്‍ കഴിയുന്നത്‌. കോതമംഗലം താലൂക്കില്‍ 44 കുടുംബങ്ങളിലെ 154 പേരാണ്‌ ക്യാമ്പുകളില്‍ കഴിയുന്നത്‌. കണയന്നൂര്‍ താലൂക്കില്‍ പത്ത്‌ ക്യാമ്പുകളിലായി 115 കുടുംബങ്ങളിലെ 444 പേരാണ്‌ താമസിക്കുന്നത്‌.
പറവൂര്‍ താലൂക്കില്‍ 17 ക്യാമ്പുകളിലായി 428 കുടുംബങ്ങളിലെ 1280 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആലുവ താലൂക്കില്‍ ആറ്‌ ക്യാമ്പുകളിലായി 116 കുടുംബങ്ങളിലെ 424 പേരാണുള്ളത്‌.
എല്ലാ ക്യാമ്പുകളിലും മെഡിക്കല്‍ ടീമിന്റെ സേവനം സജ്‌ജമാക്കിയതായി കലക്‌ടര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 18 Jul 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW