Friday, September 14, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.43 AM

ജില്ലയില്‍ വ്യാപക മഴക്കെടുതി

uploads/news/2018/07/233954/2.jpg

കൊല്ലം: ശക്‌തമായ മഴയെത്തുടര്‍ന്നു ഇരവിപുരം, താന്നി പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇരവിപുരം ചാനാക്കഴികത്തു കൊളുത്തുപാടു കുരിശടിക്കു സമീപത്തെ തീരദേശ റോഡ്‌ പുര്‍ണമായും തകര്‍ന്നു.
ചാത്തന്നൂര്‍: തുടര്‍ച്ചയായുളള മഴയില്‍ കുന്നിടിഞ്ഞു വീടിനു മുന്‍വശത്തെ കിണറിനു മുകളില്‍ വീണു. നെടുങ്ങോലം ആശുപത്രി ജംഗ്‌ഷന്‌ സമീപം ലീലാ സദനത്തില്‍ രഞ്‌ജിത്തിന്റെ വീട്ടിലെ കിണറിനു മുകളിലേക്കാണ്‌ കുന്നിടിഞ്ഞു വീണത്‌. കഴിഞ്ഞ ദിവസംവെളുപ്പിന്‌ മൂന്നരയോടെയായിരുന്നു സംഭവം. കിണറിനു സമീപത്തെ ഓടിട്ട വീടിന്‌ മുകളിലേക്ക്‌ വീഴാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പരവൂര്‍ റെയില്‍വേ സ്‌റ്റേഷന്‌ സമീപം ക്ഷേത്രപ്രവേശന വിളംബര വായനശാലക്ക്‌ മുമ്പില്‍ റെയില്‍വേ കോമ്പൗണ്ടില്‍ നിന്ന വന്‍ മരം കടപുഴകി വീണു. ഇന്നലെ വൈകിട്ട്‌ അഞ്ചോടെയാണ്‌ മരം കടപുഴകിയത്‌. ആളപായമില്ല.
പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ മഴ കനത്തു. വ്യാപക നാശനഷ്‌ടം. രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുളത്തൂപ്പുഴ ആഷിക്‌ മന്‍സിലില്‍ സലീം, ചണ്ണപ്പേട്ട റാഹേല്‍ കോട്ടേജില്‍ റാഹേലമ്മ എന്നിവരുടെ വീടുകളാണു ഭാഗികമായി തകര്‍ന്നത്‌. കനത്ത കാറ്റിലും മഴയിലുമാണു വീടുകള്‍ തകര്‍ന്നത്‌.
താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കല്ലടയാറ്റില്‍ ജലനിരപ്പ്‌ ഉയര്‍ന്നു. തെന്മല ഡാമില്‍ 112 മീറ്റര്‍ വരെ ജലനിരപ്പ്‌ ഉയര്‍ന്നു. കിണറുകളും മറ്റു ജലാശയങ്ങളും നിറഞ്ഞുകവിഞ്ഞ നിലയിലാണ്‌. കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്‌തമായ മഴയാണ്‌ പെയ്‌തത്‌. കനത്ത മഴയില്‍ ജനജീവിതം ദുസഹമായി.
വ്യാപകമായി കൃഷിനാശവുമുണ്ടായി. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനിന്നു കൃഷി നശിച്ചു.
ചേമ്പ്‌, ചേന, വാഴ കൃഷികളെല്ലാം നശിച്ച നിലയിലാണ്‌. ഇഞ്ചി കൃഷിയും വെള്ളത്തിനടിയിലായി. മഴ കനത്തതോടെ കിഴക്കന്‍ മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്‌. അച്ചന്‍കോവില്‍, ആര്യങ്കാവ്‌ മേഖലകളിലാണ്‌ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നത്‌. അഞ്ചല്‍, കരവാളൂര്‍, പുനലൂര്‍ മേഖലകളിലാണ്‌ കൃഷിനാശം വ്യാപകമായത്‌.
വൈദ്യുതി ലൈനുകളിലും മറ്റും മരങ്ങള്‍ ഒടിഞ്ഞുവീണ്‌ വൈദ്യുതി ബന്ധവും താറുമായിട്ടുണ്ട്‌. മരങ്ങള്‍ കടപുഴകിവീണു ചിലയിടങ്ങളില്‍ റോഡ്‌ ഗതാഗതവും താറുമാറായി.
അഞ്ചല്‍: കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന റോഡിലേക്ക്‌ മണ്ണും കൂറ്റന്‍ പാറകളും മരങ്ങളും വീണു. തടിക്കാട്‌- വെഞ്ചേമ്പ്‌ റോഡില്‍ തടിക്കാട്‌ എ.കെ.എം.എച്ച്‌.എസ്‌.എസിന്‌ സമീപമാണ്‌ മണ്ണിടിഞ്ഞു വീണത്‌.

Ads by Google
Advertisement
Tuesday 17 Jul 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW