Monday, November 19, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.43 AM

കപ്പിലെ കട്ടത്തൈര്‌ ഇനി കൊല്ലം ഡയറിയില്‍ നിന്നും

uploads/news/2018/07/233953/1.jpg

കൊല്ലം: മില്‍മയുടെ കൊല്ലം ഡയറിയില്‍ നിന്നും ഇനിമുതല്‍ കപ്പിലുളള കട്ടതൈരും ലഭ്യമാകും. കഴിഞ്ഞദിവസം നിര്‍മാണോദ്‌ഘാടനം മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാന്‍ കല്ലട രമേശ്‌ നിര്‍വഹിച്ചു. ഹോമോജനൈസ്‌ ചെയ്‌ത കപ്പുതൈര്‌ അത്യന്തം രുചികരവും പോഷകപ്രദവും
സമ്പുഷ്‌ടവുമായ ഒരു ക്ഷീരോല്‍പന്നമാണെന്നും ഇനിമുതല്‍ കൊല്ലത്തെ ഉപഭോക്‌താക്കള്‍ക്കും പൂര്‍ണമായ തോതില്‍ ലഭ്യമായി തുടങ്ങുമെന്നുംഅദ്ദേഹം പറഞ്ഞു.
ആദ്യഘട്ടമായി 40 ഗ്രാമിന്റെ അളവിലാണ്‌ കപ്പിലുളള കട്ടതൈര്‌
ഉല്‍പാദനം ആരംഭിച്ചത്‌. ഏഴു രൂപയാണു വില. ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ വി. വേണുഗോപാലക്കുറുപ്പ്‌, കെ. രാജശേഖരന്‍, ഡയറി മാനേജര്‍ ജി. ഹരിഹരന്‍ എന്നിവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 17 Jul 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW