Friday, September 14, 2018 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.43 AM

നീതി ജനങ്ങളിലെത്തിക്കുന്നതില്‍ ലോക്‌ അദാലത്തുകള്‍ മുഖ്യ പങ്കുവഹിക്കുന്നു: ജസ്‌റ്റിസ്‌ സി.കെ. അബ്‌ദുള്‍ റഹീം

കൊല്ലം: പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും നീതി വീട്ടുപടിക്കലെത്തിക്കുന്ന അദാലത്തുകള്‍ നീതിന്യായവ്യവസ്‌ഥിതിയുടെ പൂര്‍ണപ്രയോജനം ജനങ്ങളില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുവെന്ന്‌ കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ സി.കെ. അബ്‌ദുള്‍ റഹീം പറഞ്ഞു. ദേശീയ നിയമസേവന അതോറിറ്റി, സംസ്‌ഥാന നിയമസേവന അതോറിറ്റി(കെല്‍സ), പത്തനാപുരം ഗാന്ധിഭവന്‍ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ നടന്ന മെഗാ അദാലത്തും നിയമബോധന സെമിനാറും ഗുരുവന്ദനദിനാചരണവും പത്തനാപുരം ഗാന്ധിഭവനില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുകക്ഷികളും വാശി വെടിഞ്ഞു വിട്ടുവീഴ്‌ചകള്‍ക്ക്‌ തയാറാവുന്നതാണ്‌ അദാലത്തുകളുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. അദാലത്തില്‍ പരിഗണിച്ച 78 കേസുകളില്‍ 24 കേസുകള്‍ക്ക്‌ ഇരുകക്ഷികളും ഹാജരായി. ഇതില്‍ 12 കേസുകള്‍ തീര്‍പ്പായി. താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി ചെയര്‍മാനും ജില്ലാ ജഡ്‌ജിയുമായ എ.കെ. ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു.
ജില്ലാ കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ്‌ ഇ.എം. മുഹമ്മദ്‌ ഇബ്രാഹിം, പുനലൂര്‍ ബാര്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ അഡ്വ.ജി.സി കണ്ണന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. എ.വി. അനില്‍കുമാര്‍, അഡ്വ. ഡോ. രാജീവ്‌ രാജധാനി, അഡ്വ. മാത്യുജോര്‍ജ്‌ പുനലൂര്‍, അഡ്വ. എസ്‌.രശ്‌മി, അഡ്വ. ബീന വിന്‍സെന്റ്‌, അഡീഷണല്‍ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റും ഡെപ്യൂട്ടി കലക്‌ടറുമായിരുന്ന എച്ച്‌. സലിംരാജ്‌, നടന്‍ ടി.പി മാധവന്‍, പി.എസ്‌ അമല്‍രാജ്‌, ജി. ഭുവനചന്ദ്രന്‍, വിജയന്‍ ആമ്പാടി, കെ. ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 17 Jul 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW