Friday, September 14, 2018 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.43 AM

വൈദ്യുതി ബോര്‍ഡ്‌ കസ്‌റ്റമര്‍ കെയര്‍ നോക്കുകുത്തി

ചാത്തന്നൂര്‍: വൈദ്യുതി ബോര്‍ഡ്‌ കസ്‌റ്റമര്‍ കെയര്‍ പദ്ധതി 1912 നോക്കു കുത്തിയാകുന്നു. കറന്റ്‌ വരണമെങ്കില്‍ കരാറുകാരന്‍ കനിയണമെന്ന അവസ്‌ഥ. 1912ലേക്കു വിളിച്ചാല്‍ നമ്പര്‍ പരിശോധിക്കാന്‍ പറയും പകരം എര്‍പ്പെടുത്തിയ 0471-2555544ല്‍ വിളിച്ച്‌ പരാതി രജിസ്‌റ്റര്‍ ചെയ്യാം.
പക്ഷേ എപ്പോള്‍ പരിഹരിക്കപ്പെടുമെന്നോ എങ്ങനെ ആകുമെന്നോ പറയാന്‍ കഴിയില്ല. സെക്ഷനില്‍ വിളിച്ച്‌ പറയാം അവര്‍ വന്നാലായി എന്ന്‌ മറുപടി.
ഡിവിഷനിലെ എക്‌സി. എഞ്ചിനീയറെ വിളിച്ചാലോ ഫീല്‍ഡില്‍ വരുന്നവരൊക്കെ പുതുതായി വന്നരാണെന്നും മാത്രമല്ല ഒറ്റപ്പെട്ട സംഭവങ്ങള്‍ പരിഹരിക്കാന്‍ നിര്‍വാഹമില്ലെന്നും മറുപടി.
കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ സബ്‌ ഡിവിഷനില്‍ വൈകിട്ട്‌ ലഭിച്ച പരാതി പോലും രാവിലെ എട്ടോടെയാണ്‌ പരിഹരിച്ചത്‌. തോരാതെ പെയ്യുന്ന മഴയില്‍ പലസ്‌ഥലങ്ങളിലും മരങ്ങള്‍ കടപുഴകുകയും വൈദ്യുതി ലൈനുകളും ട്രാന്‍സ്‌ ഫോമറുകളും തകരാറിലായെങ്കിലും യഥാസമയം ഓടിയെത്താന്‍ സ്‌റ്റാഫുകള്‍ ഇല്ലായിരുന്നെന്നാണ്‌ ഡിവിഷന്‍ എഞ്ചിനീയര്‍മാര്‍ പറയുന്നത്‌. മഴക്കാലത്ത്‌ അടിയന്തര സഹായം എത്തിക്കേണ്ടവര്‍ക്ക്‌ വേണ്ട വിധം പ്രവര്‍ത്തിക്കാന്‍ ചാത്തന്നൂര്‍ ഡിവിഷനില്‍ മതിയായ സ്‌റ്റാഫുകളെ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Tuesday 17 Jul 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW