Saturday, September 22, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.43 AM

കടല്‍ക്ഷോഭം: അടിയന്തര നടപടി സ്വീകരിക്കണമെന്നു കൊല്ലം ബിഷപ്പ്‌

കൊല്ലം: ശക്‌തമായ മഴയെതുടര്‍ന്ന്‌ കടല്‍ക്ഷോഭം രൂക്ഷമായ ഇരവിപുരം, താന്നി പ്രദേശങ്ങളില്‍ അടിയന്തര രക്ഷാനടപടികള്‍ സ്വീകരിക്കണമെന്നു കൊല്ലം ബിഷപ്പ്‌ ഡോ: പോള്‍ ആന്റണി മുല്ലശേരി ആവശ്യപ്പെട്ടു. ജില്ലാ കലക്‌ടര്‍ ഡോ: എസ്‌ കാര്‍ത്തികേയനുമായി കൂടിക്കാഴ്‌ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കടല്‍ക്ഷോഭം രൂക്ഷമായ ഇരവിപുരം,താന്നി പ്രദേശങ്ങളില്‍ കൊല്ലം ബിഷപ്പും ജില്ലാ കലക്‌ടര്‍ ഡോ: എസ്‌ കാര്‍ത്തികേയനും സന്ദര്‍ശനം നടത്തി.
തീരദേശത്തെ ഇടവക വികാരിമാരായ ഫാ: എസ്‌.അല്‍ഫോണ്‍സ്‌, ഫാ: സണ്ണി ഉപ്പന്‍, ഫാ: റൊമാന്‍സ്‌ ആന്റണി, ഫാ.സേവ്യര്‍ ലാസര്‍, ഫാ: മില്‍ട്ടന്‍ ജോര്‍ജ്‌, ഫാ: വിപിന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Ads by Google
Advertisement
Tuesday 17 Jul 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW