Friday, September 14, 2018 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.43 AM

കര്‍ക്കിടകം ഒന്ന്‌ ഇനി രാമായണ പാരായണവും ശ്രീരാമ നാമജപവും

ചവറ: ശ്രീരാമ! രാമ! രാമ! ശ്രീരാമ.. എരിയുന്ന നിലവിളക്കിനു മുന്നിലിരുന്നു മനസ്‌
ശ്രീരാമചന്ദ്രഭഗവാനില്‍ അര്‍പ്പിച്ചുള്ള രാമായണ പാരായണ ദിനങ്ങളാണ്‌ ഇന്നു മുതല്‍.രാമനാമജപവും തുഞ്ചത്താചാര്യന്റെ രാമകഥാവാക്യവും ഇനി എല്ലാ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും മുഴങ്ങികേള്‍ക്കാം.
അവനവന്റെ കുടുംബത്തോടും നാടിനോടും ഓരോ വ്യക്‌തിയും നിര്‍വഹിക്കേണ്ട കടമകളും ചുമതലകളും ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ നിര്‍വഹിച്ചു പൂര്‍ണത നേടേണ്ടതെങ്ങനെയെന്നു രാമായണമെന്ന ഇതിഹാസ കാവ്യം നമ്മെ പഠിപ്പിക്കുന്നു. രാമായണത്തിലൂടെ ശ്രീരാമന്‍ നമുക്കു നല്‍കുന്ന മാര്‍ഗദര്‍ശനം ഒരു കാലത്തും നശിക്കാത്തതാണ്‌. സമൂഹത്തില്‍ അധര്‍മത്തെ ത്യജിച്ചു ധര്‍മത്തെ പരിരക്ഷിക്കാന്‍ ശ്രീരാമന്റെ- അയനം-രാമായണം- നമ്മെ പഠിപ്പിക്കുന്നു. നിഷാദവംശകനായ ഗുഹനേയും കാട്ടാള വംശത്തില്‍ ജനിച്ച ശബരിയേയും ബഹുമാനിച്ചു സ്‌നേഹാദരങ്ങള്‍ നല്‍കുന്ന ശ്രീരാമന്റെ ചിത്രം എക്കാലവും നമ്മുടെ മനസില്‍ തെളിഞ്ഞു നില്‍ക്കും.
രാക്ഷസവംശത്തില്‍ ജനിച്ചവനെങ്കിലും വിഭീഷണന്റെ ഭക്‌തിയെ അംഗീകരിച്ചും സ്വഭാവശുദ്ധിയെ ആദരിച്ചും ശ്രീരാമന്‍ കൂടെകൂട്ടി. വാനരവംശത്തില്‍ ജനിച്ച സുഗ്രീവനും ഹനുമാനും ജാംബവാനും എല്ലാം ശ്രീരാമന്റെ ഇഷ്‌ടജനങ്ങളാണ്‌. ഒരുവന്റെ പ്രവൃത്തിയാണ്‌ അവനെ യോഗ്യനാക്കുന്നതും അയോഗ്യനാക്കുന്നതുമെന്നും രാമായണത്തില്‍ വ്യക്‌തമാക്കുന്നു. മാതൃ-പുത്ര സ്‌നേഹം, ഭാര്യാ-ഭര്‍തൃബന്ധം, സഹോദരസ്‌നേഹം എന്നിവയെല്ലാം കഥാസന്ദര്‍ഭത്തിലൂടെ പറഞ്ഞുതരാന്‍ രാമായണത്തിനു കഴിയുന്നു. ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യബോധവും പ്രജകളോടുള്ള വാത്സല്യവും അധികാരത്തോടുള്ള വിരക്‌തിയും എല്ലാം രാമായണം നമുക്കു കാണിച്ചുതരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ വളര്‍ന്നു മാനംമുട്ടെ എത്തിനില്‍ക്കുന്ന അഴിമതിക്കും അധികാര തര്‍ക്കങ്ങള്‍ക്കും കുടുംബബന്ധങ്ങളില്‍ കാണുന്ന വിള്ളലുകള്‍ക്കുമെല്ലാമുള്ള പരിഹാര നിര്‍ദേശങ്ങള്‍ രാമായണത്തിലുണ്ട്‌.
ജാതി-മത-വര്‍ഗ ചിന്തകളുടെ പേരിലുള്ള ഉച്ചനീചത്വങ്ങളും തര്‍ക്കങ്ങളും മറന്നു ഒരമ്മയുടെ മക്കളാണു നാമെന്ന ചിന്തയും പുണ്യവും രാമായണപാരായണത്തിലൂടെയും രാമനാമജപത്തിലൂടെയും പ്രാപ്‌തമാവും.

ചവറ സുരേന്ദ്രന്‍പിള്ള

Ads by Google
Advertisement
Tuesday 17 Jul 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW