Monday, November 19, 2018 Last Updated 21 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.41 AM

മുഴപ്പിലങ്ങാട്‌ മുപ്പതോളം വീടുകളും ധര്‍മ്മടത്ത്‌ നാല്‌ വീടുകളും തകര്‍ന്നു ലക്ഷങ്ങളുടെ നാശനഷ്‌ടം

uploads/news/2018/07/233945/1.jpg

തലശ്ശേരി: ഞായറാഴ്‌ച വൈകുന്നേരത്തോടെ ആഞ്ഞ്‌ വീശീയ കാറ്റും തുടര്‍ന്ന്‌ പേമാരിയിലും മുഴപ്പിലങ്ങാട്‌ പഞ്ചായത്തിലെ കൂടകടവ്‌ ,കടപ്പുറം ഭാഗങ്ങളില്‍ മുപ്പതോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ധര്‍മ്മടം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നാല്‌ വീടുകളുമാണ്‌ തകര്‍ന്നത്‌. കനത്ത കാറ്റില്‍ വീടിന്റെ മുകള്‍നിലയിലുള്ള മേല്‍ക്കൂര ഇരൂന്നൂറോളം മീറ്റര്‍ അകലെക്ക്‌ പറന്നു പോയി. മുകളിലേത്തേ മുറിയില്‍ നിന്ന്‌ പഠിക്കുകയായിരുന്ന കുട്ടിക്ക്‌ നേരിയ തോതില്‍ പരിക്കേറ്റു.ബോട്ട്‌ ജെട്ടി തടുത്ത വിശ്വം വീട്ടില്‍ ജാനകിയുടെ വീടിന്റെ മേല്‍ക്കൂരയാണ്‌ പറന്നു പോയത്‌.ധര്‍മ്മടം കോറിനേഷന്‍ സ്‌കൂളിന്റെ മേല്‍ക്കൂരയും കനത്ത കാറ്റില്‍ പറന്നു പോയി .ധര്‍മടം പോലീസ്‌ സേ്‌റ്റഷന്റെ മുന്‍ .പിന്‍ഭാഗങ്ങളിലായി വളര്‍ന്ന മരങ്ങള്‍ കാറ്റില്‍ മുറിഞ്ഞു വീണു. ധര്‍മ്മടം പാലത്തിനു സമീപത്തുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡ്‌ കാറ്റില്‍ പറന്ന്‌ വീണ്‌ ഇ ല ക ടീക്ക്‌ ലൈനുകളില്‍ വീണതിനെ തുടര്‍ന്ന്‌ വൈദ്യൂതി ബന്ധം വിഛേദിക്കപ്പെട്ടു. മുഴപ്പിലങ്ങാട്‌ പത്താം വാര്‍ഡിലെ സൗത്ത്‌ യു.പി.സ്‌കൂളിന്റെ ഒടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണ്ണമായും പറന്നു പോയി. കനത്ത മഴയിലും കാറ്റിലും സ്‌കൂള്‍ കെട്ടിടത്തിന്‌ അപകടാവസ്‌ഥയിലായതിനെ തുടര്‍ന്ന്‌ സ്‌കൂളിന്‌ ഒരാഴ്‌ച അവധി പ്രഖ്യാപിച്ചു.
മുഴ=ിലങ്ങാട്‌ കൂടക്കടവ്‌, കടപ്പുറം ഭാഗത്തായി പള്ളിക്കല്‍ വിഷ്‌ണുവിന്റെ വീട്ടം വിഷ്‌ണുവിന്റെ വാടക വീട്ടില്‍ താമസിക്കുന്ന പൊടിക്കളത്തില്‍ റുഖിയ താമസിക്കുന്നതും തകര്‍ന്നു. റെഡിമെയ്‌ഡ് വസ്‌ത്രങ്ങള്‍ സ്വന്തമായി തയ്ിച്ചയ്‌ വില്‍പ്പന ജീവിച്ചു വരികയായിരുന്ന ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ റെഡിമെയ്‌ഡ് വസ ത്രങ്ങളും കനത്ത മഴയില്‍ ഉപയോഗശൂന്യമായി. ഇവരുടെ സഹോദരി സഫീറ, റസീമ എന്നിവരോടെപ്പം വിവാഹ ചടങ്ങിന്‌ പങ്കെടുക്കുന്നതിന്‌ വീട്‌ പൂട്ടി പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകമാണ്‌ കാറ്റു, തുടര്‍ന്ന്‌ പേമാരിയും ഉണ്ടായത്‌. കനത്ത കാറ്റില്‍ ഇവര്‍ താമസിച്ച വീടിന്റെ മുകളിലേക്ക്‌ തെങ്ങ്‌ കടപ്പുഴകി വീഴുകയായിരുന്നു. റിയാനിവാസില്‍ ശ്രീമതി എളമ്പിലായി രാധ, എളമ്പിലായി അനില്‍ കുമാര്‍ എളമ്പിലായി മനാേജ്‌, പ്രകാശന്‍, മനാേഹരന്‍, കൗസല്യ, ആര്‍.എസ്‌.ഭവനില്‍ സദാനന്ദന്‍, കടപ്പുറത്ത്‌ യു.നസീര്‍, ഇ.കെ.അച്ചുതന്‍, രാമചന്ദ്രന്‍ ശൈലജ ഒരുക്കം ക്വാര്‍ട്ടേഴ്‌സ്, തയ്യില്‍ റഫീഖ്‌, തുടങ്ങിയവരുടെ വീടുകളുമാണ്‌ തകര്‍ന്നത്‌.ധമ്മടത്തെചിറയുടെ വീട്‌, വാരച്ചാലില്‍ റംല എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയും കനത്ത കാറ്റില്‍ പറന്നു പോയി മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി, ീബ്ലാക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്‌ കെ.കെ.രാജീവന്‍ കണ്ണൂര്‍, തലശ്ശേരി തഹസില്‍ദാര്‍മാര്‍വാര്‍ഡ്‌ മെമ്പര്‍മാര്‍ പഞ്ചായത്ത്‌ പ്രസിഡണ്ടുമാര്‍ എന്നിവരും മുരിതബാധിത പ്രദേശത്ത്‌ സന്ദര്‍ശനം നടത്തി

Ads by Google
Advertisement
Tuesday 17 Jul 2018 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW