Friday, September 14, 2018 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.39 AM

സുപ്രീംകോടതിയില്‍ ശക്‌തമായ നിലപാട്‌ സ്വീകരിക്കാന്‍ നിര്‍ദേശം

uploads/news/2018/07/233929/3.jpg

കൊച്ചി: വൈദികര്‍ പ്രതികളായ പീഡനക്കേസുകളില്‍ ശക്‌തമായ നിലപാടു സ്വീകരിക്കാന്‍ പ്രോസിക്യൂഷനു സര്‍ക്കാര്‍ നിര്‍ദേശം. കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ പീഡിപ്പിച്ച നാലു വൈദികരില്‍ രണ്ടുപേര്‍ മുന്‍കൂര്‍ ജാമ്യംതേടി സുപ്രീംകോടതിയെ സമീപിച്ചതോടെയാണു സര്‍ക്കാര്‍ കേസിനെ ശക്‌തമായി നേരിടാനുള്ള ഒരുക്കം തുടങ്ങിയത്‌.
കേസ്‌ ഇന്നു പരിഗണിക്കാനിരിക്കേ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം ഡല്‍ഹിയിലെത്തി പ്രോസിക്യൂഷന്റെ അഭിഭാഷകനായ സീനിയര്‍ അഡ്വ. വി. ഗിരിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രതികളായ വൈദികരില്‍ രണ്ടുപേര്‍ റിമാന്‍ഡിലും മറ്റു രണ്ടുപേര്‍ ഒളിവിലുമാണ്‌. ഒളിവിലുള്ള ഫാ. എബ്രഹാം വര്‍ഗീസും ഫാ. ജെയ്‌സ് കെ. ജോര്‍ജുമാണു സുപ്രീംകോടതിയെ സമീപിച്ചത്‌. പോലീസ്‌ തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെയാണു ഹര്‍ജി. അറസ്‌റ്റ് തടയണമെന്നാണു ഇവരുടെ ആവശ്യം.
കത്തോലിക്ക സഭയിലെ ഫാ. റോബിന്‍ വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയും ഗൈനക്കോളജിസ്‌റ്റുമായ കന്യാസ്‌ത്രീ നല്‍കിയ ഹര്‍ജിയേയും ശക്‌തമായി എതിര്‍ക്കാനാണു പ്രോസിക്യൂഷന്റെ തീരുമാനം. സീനിയര്‍ റാങ്കിലുള്ള അഡ്വ. കെ.എന്‍. ബാലഗോപാലാണു കേരള സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നത്‌.
അഡ്വക്കറ്റ്‌ ജനറലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു സീനിയര്‍ അഭിഭാഷകരെ നിയോഗിച്ചിരിക്കുന്നത്‌. ഇത്തരം കേസുകളില്‍ സാധാരണ സീനിയര്‍ റാങ്കിലുള്ള അഭിഭാഷകരെ സര്‍ക്കാര്‍ വയ്‌ക്കാറില്ല.
വൈദികര്‍ക്കെതിരേ ശക്‌തമായ തെളിവുകള്‍ ഉണ്ടെന്നു ക്രൈംബ്രാഞ്ച്‌ ചൂണ്ടിക്കാട്ടും. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി നാലു വൈദികര്‍ വീട്ടമ്മയെ പലയിടങ്ങളിലായി പലതവണ മാനഭംഗപ്പെടുത്തിയെന്നാണു ക്രൈംബ്രാഞ്ച്‌ കണ്ടെത്തല്‍.
അതിനിടെ തിരുവല്ല ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ അവധിയായതിനാല്‍ റിമാന്‍ഡിലുള്ള ഫാ. ജോബ്‌ മാത്യുവിന്റേയും ഫാ. ജോണ്‍സന്‍ വി. മാത്യുവിന്റേയും ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചില്ല. ഇന്നു പരിഗണിക്കും.

Ads by Google
Advertisement
Tuesday 17 Jul 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW