കൊയിലാണ്ടി: അനര്‍ഹരായവരെ ഒഴിവാക്കി റേഷന്‍കാര്‍ഡുകള്‍ കുറ്റമറ്റതാക്കി വേഗത്തില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് മന്ത്രി പി. തിലോത്തമന്. നടേരിയിലെ കാവുംവട്ടത്ത് സപ്ലൈകോ ആരംഭിച്ച മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. ദാസന് എം.എല്‍.എ. അദ്ധ്യക്ഷനായി. നഗസഭ വൈസ് ചെയര്പേഴ്സന് വി.കെ. പത്മിനി സംരഭത്തിലെ ആദ്യവില്‍പ്പന നടത്തി.
നഗരസഭാംഗങ്ങളായ വി.കെ. അജിത, ആര്.കെ. ചന്ദ്രന്, കെ. ലത, എന്‍.എസ്. സീന, കെ.എം. ജയ, വി.കെ. ലാലിഷ, വിവിധ രാഷ്ര്ടീയ നേതാക്കളായ പി.വി. മാധവന്, എസ്. സുനില്‍മോഹന്‍, കെ.പി. പ്രഭാകരന്, വി.കെ. ഷാജി, ആര്.കെ. അനില്‍ കുമാര്‍, സപ്ലൈ കോ റീജ്യണല്‍ മാനേജര്‍ പി. ഉസ്മാന്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മനോജ് കുമാര്‍ സംസാരിച്ചു.