Saturday, July 20, 2019 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.38 AM

തോരാ മഴ; തീരാ ദുരിതം

കോഴിക്കോട്‌: കനത്തമഴയില്‍ കോഴിമക്കാട്‌ ഗോതീശ്വരം ബീച്ചില്‍ കടലാക്രമണം രൂക്ഷമായി. രണ്ടുദിവസമായി തുടരുന്ന കനത്തമഴയില്‍ കടല്‍ ഭിത്തികള്‍ താഴ്‌ന്നുപോകുന്ന അവസ്‌ഥയിലാണുള്ളത്‌. ശക്‌തമായ തീരമാലകള്‍ വീട്ടിലേക്കടിച്ച്‌ ഗോതീശ്വരം കാരന്നൂര്‍ റീത്തയുടെ വീടിന്‌ കേടുപാടുകള്‍ സംഭവിച്ചു. ഇവരും മകനും മാത്രമാണ്‌ ഇവിടെ താമസം. ഇവരെ സമീപത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റിപാര്‍പ്പിച്ചു. 18 വീടുകളാണ്‌ ഈ ഭാഗത്തുള്ളത്‌. ഏകദേശം 85-ഓളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്‌. കടല്‍ ഭീത്തികളില്‍ വലിയ മണല്‍ചാക്കുകള്‍ നിറച്ച്‌ വച്ച്‌ ശക്‌തമായ തിരമാലകളെ പ്രതിതിരോധിക്കാനുള്ള ശ്രമത്തിലാണ്‌ പ്രദേശവാസികള്‍.

തെങ്ങ്‌ വീണ്‌
ഗതാഗതം നിലച്ചു

നാദാപുരം: തൂണേരി ടൗണില്‍ തെങ്ങ്‌ മുറിഞ്ഞ്‌ റോഡില്‍ വീണ്‌ ഗതാഗതം നിലച്ചു.ഇന്നലെ ഉച്ചയ്‌ക്ക് രണ്ടര മണിയോടെ ഉണ്ടായ ശക്‌തമായ മഴയോടൊപ്പമുണ്ടായ ശക്‌തമായ കാറ്റിലാണ്‌ തൂണേരി ടൗണിലെ പള്ളിക്ക്‌ സമീപം തെങ്ങ്‌ മുറിഞ്ഞ്‌ വീണത്‌. തെങ്ങ്‌ വീണ്‌ താഴെ പുനത്തില്‍ സന്തോഷിന്റെ ഉടമസ്‌ഥതയിലുള്ള മടോമ്രകണ്ടിയില്‍ യൂസഫ്‌ കച്ചവടം ചെയ്ുയന്ന സ്‌റ്റേഷനറി കടയുടെ കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരയുടെ സ്ലാബ്‌ തകര്‍ന്നു. ശക്‌തമായ മഴ പെയ്‌തതോടെ കാല്‍ നടയാത്രക്കാരായ രണ്ട്‌ പേര്‍ കടയുടെ വരാന്തയില്‍ നില്‍ക്കുമ്പോഴാണ്‌ തെങ്ങ്‌ മുറിഞ്ഞ്‌ വീണത്‌. തെങ്ങ്‌ കോണ്‍ക്രീറ്റ്‌ സ്ലാബില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടമാണ്‌ ഒഴിവായത്‌.നാദാപുരം പോലീസും ചേലക്കാട്‌ നിന്ന്‌ ഫയര്‍ഫോഴ്‌സും എത്തി തെങ്ങ്‌ മുറിച്ച്‌ മാറ്റിയാണ്‌ ഗതാഗതം പുന:സ്‌ഥാപിച്ചത്‌.
വന്‍ കൃഷി നാശം

മുക്കം: കനത്ത മഴയില്‍ തോട്ടുമുക്കത്ത്‌ സ്വകാര്യ എംസാന്‍ഡ്‌ യൂണിറ്റിലെ തടയണ പൊളിഞ്ഞ്‌ കൃഷിനാശം. എം സാന്‍ഡിലെ മാലിന്യമായ സ്ലറി ഒഴുകാതിരിക്കാന്‍ നിര്‍മ്മിച്ച തടയണയാണു പൊളിഞ്ഞത്‌. ഇതോടെ ഏക്കറുകണക്കിനു കൃഷിഭൂമിയിലെക്ക്‌ മാലിന്യം പടരുകയും കൃഷി നശിക്കുകയും ചെയ്‌തു. പ്രദേശത്ത്‌ കനത്ത മഴ തുടരുന്നതിനാലും ഇനിയും കൃഷിഭൂമിയിലേക്ക്‌ കുത്തിയൊലിച്ച്‌ വരാന്‍ സാധ്യത ഉള്ളതിനാലും കര്‍ഷകര്‍ ആശങ്കയിലാണ്‌. അതേസമയം കര്‍ഷകര്‍ക്ക്‌ ആവശ്യമായ നഷ്‌ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും ഇതിനൊരു പരിഹാരം ഉടന്‍തന്നെ ഉണ്ടാക്കുമെന്നും ക്വാറിയുടമ പറഞ്ഞു
വീടുകള്‍ തകര്‍ന്നു

താമരശ്ശേരി: താമരശ്ശേരി താലൂക്കിലെ വിവിധ വില്ലേജുകളിലായി 23 വീടുകള്‍ക്കും വടകര താലൂക്കിലെ മലയോര മേഖലയില്‍ 20 വീടുകള്‍ക്കും ഭാഗിക കേടുപാടുകള്‍ സംഭവിച്ചു. ഇന്ന്‌ ജില്ലയില്‍ ലഭിച്ച മഴ 32.4 മില്ലിമീറ്റര്‍. താലൂക്കുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നു. താമരശ്ശേരി താലൂക്ക്‌: 0495-2223088, കോഴിക്കോട്‌ താലൂക്ക്‌: 0495-2372966,കൊയിലാണ്ടി താലൂക്ക്‌:0496-2620235,വടകര താലൂക്ക്‌: 04962522361.
ശക്‌തമായ കാറ്റില്‍
വ്യാപക നാശം

മുക്കം: മലയോര മേഖലയില്‍ ഞായറാഴ്‌ച പുലര്‍ച്ചെയുണ്ടായ ശക്‌തമായ കാറ്റില്‍ വ്യാപക നാശനഷ്‌ടം. മരങ്ങള്‍ കടപുഴകി വീണ്‌ വീടുകള്‍ക്കും വൈദ്യുത ലൈനുകള്‍ക്കും നാശനഷ്‌ടം സംഭവിച്ചു.
വെസ്‌റ്റ് മാമ്പറ്റ പുന്നപ്പുറത്ത്‌ ഗംഗാധരന്റെ വീടിന്‌ മുകളില്‍ തെങ്ങ്‌ വീട്‌ അടുക്കള തകര്‍ന്നു. ഞായറാഴ്‌ച ഉച്ചയോടെയുണ്ടായ ശക്‌തമായ കാറ്റില്‍ തെങ്ങ്‌ കടപുഴകി വീഴുകയായിരുന്നു.
കഴുക്കോലും ഓടും ചുമരും തകര്‍ന്നിട്ടുണ്ട്‌. വെസ്‌റ്റ് മാമ്പറ്റ നെടുമങ്ങാട്‌ കല്യാണിയുടെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. മേല്‍ക്കൂരയുടെ ഒരു ഭാഗം പാറിപ്പോയി. നിരവധി കൃഷിക്കാരുടെ വാഴയും കപ്പയും നശിച്ചിട്ടുണ്ട്‌.

വാണിമേല്‍: ചേലമുക്കില്‍ കഴിഞ ദിവസമുണ്ടായ ശക്‌തമായ കാറ്റില്‍ മരങ്ങള്‍ വീടിന്‍ മുകളില്‍ വീണു .ഒ പി കുഞ്ഞമ്മദിന്റെ വീടിന്‌ മുകളില്‍ മാവ്‌ പൊട്ടിവീണു. വീടിന്റെ പിന്‍ഭാഗം തകര്‍ന്നു.വടേക്കണ്ടി ഷാനവാസ്‌, പൈങ്ങോല്‍ ആസ്യ, കളത്തില്‍ ഇഖ്‌ബാല്‍, വാതുക്കല്‍ പറമ്പത്ത്‌ ബഷീര്‍ എന്നിവരുടെ വീടിന്‍പറമ്പിലെ മരങ്ങളും പൊട്ടിവീണു.
വടേക്കണ്ടി ഷാനവാസിന്റെ വീടിന്‍ മുകളില്‍ തെങ്ങ്‌ പൊട്ടിവീണാണ്‌ അപകടം പറ്റിയത്‌. ആളപായമില്ല.

Ads by Google
Advertisement
Tuesday 17 Jul 2018 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW