Saturday, September 15, 2018 Last Updated 12 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.38 AM

എം.കെ. രാഘവന്‍ എം.പി. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുമായി ചര്‍ച്ച നടത്തി

കോഴിക്കോട്‌: ജില്ലയിലെ ഫറോക്ക്‌, കടലുണ്ടി തുടങ്ങിയ റെയില്‍വേ സ്‌റ്റേഷകളും, അവയെ ആശ്രയിക്കുന്ന മലബാര്‍ മേഖലയിലെ യാത്രക്കാരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക്‌ അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എം.കെ രാഘവന്‍ എം.പി ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ കുല്‍ശ്രേഷ്‌ഠയെ ചെന്നൈ റെയില്‍വേ ഹെഡ്‌ക്വാട്ടേഴ്‌സില്‍ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തി.
ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്‌റ്റേഷകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ എം.പി ആവശ്യപ്പെട്ടു. പദ്ധതിയുടെ മറ്റ്‌ നടപടിക്രമങ്ങളും വിലയിരുത്തി.
പാര്‍ലമെന്റ്‌ മണ്ഡലത്തിലെ യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും വലിയ സ്‌റ്റേഷകളായ ഫറോക്ക്‌, കടലുണ്ടി റെയില്‍വേ സ്‌റ്റേഷകളുടെ വികസന പ്രവര്‍ത്തനങ്ങളും പ്രധാന ചര്‍ച്ചയായി. ഫറോക്ക്‌ റെയില്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോം റൂഫിംഗ്‌ ചെയ്ായള്ള നടപടികള്‍ സ്വീകരിക്കുക, രണ്ടാമത്തെ പ്ലാറ്റ്‌്ഫോമില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളുടെ പശ്‌ചാത്തലത്തില്‍ പ്ലാറ്റ്‌ ഫോമിന്റെ നീളവും, ഉയരവും വര്‍ദ്ധിപ്പിക്കുക, പാര്‍ക്കിംഗ്‌ സ്‌ഥലത്തിനും മെയിന്‍ റോഡിനും ഇടയിലെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന സ്‌ഥലം ഇന്റര്‍ലോക്‌ ചെയ്യുക, പഴയപാലം മുതല്‍ റെയില്‍വേ കവാടം വരെ സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ സ്‌ഥാപിക്കുക, വാഹന പാര്‍ക്കിംഗ്‌ സൗകര്യം മെച്ചപ്പെടുത്തുക, അടിസ്‌ഥാന സൗകര്യങ്ങളായ, കുടിവെള്ളം, ശുചിമുറി എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുക, യാത്രക്കാര്‍ക്ക്‌ ബാങ്കിംഗ്‌ സൗകര്യത്തിനായി എ.ടി.എം കൗണ്ടര്‍ സ്‌ഥാപിക്കുക, വിശ്രമ സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയും ചര്‍ച്ചയായി.
കടലുണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തുന്ന ട്രെയികള്‍ നാമമാത്രമാണെന്നും 8 മുതല്‍ 10 മണിക്കൂര്‍ ഇടവിട്ട്‌ മാത്രമാണ്‌ നിലവില്‍ പാസഞ്ചര്‍ ട്രെയികള്‍ ഉള്ളൂവെന്നും എം.പി ചൂണ്ടിക്കാട്ടി. കടലുണ്ടി സേ്‌റ്റഷനില്‍ മുന്‍പുണ്ടായിരുന്ന പാര്‍സല്‍ ബുക്കിംഗ്‌ കേന്ദ്രം പുന:സ്‌ഥാപിക്കുക, ഒരു ടിക്കറ്റ്‌ റിസര്‍വേഷന്‍ കൗണ്ടര്‍ കൂടി സ്‌ഥാപിക്കുക, നിലവിലുള്ള ഫൂട്ട്‌ ഓവര്‍ ബ്രിഡ്‌ജില്‍ നിന്നും ഇരുവശത്തുമുള്ള റോഡുകളിലേക്ക്‌ കടക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും എം.പി ഉന്നയിച്ചു.
കടലുണ്ടി, ഫറോക്ക്‌ റെയില്‍വേ സ്‌റ്റേഷകളില്‍ സ്‌റ്റോപ്പ്‌ അനുവദിക്കാനായി പതിമൂന്നോളം ട്രെയിനുകളും എം.പി നിര്‍ദ്ദേശിച്ചു. ഇതില്‍ അനുകൂല നടപടികള്‍ സ്വീകരിക്കുമെന്നും ജനറല്‍ മാനേജര്‍ എം.പിയെ അറിയിച്ചു. ദീര്‍ഘകാലത്തെ ആവശ്യമായ പിറ്റ്‌ലൈന്‍ കോഴിക്കോട്‌ വെസ്‌റ്റ്ഹില്‍ ല്‍ സ്‌ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. നിലവില്‍ പാലക്കാട്‌ ഡിവിഷനില്‍ ഒരേയൊ പിറ്റ്‌ലൈന്‍ മാത്രമാണുള്ളത്‌.

Ads by Google
Advertisement
Tuesday 17 Jul 2018 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW