Thursday, November 15, 2018 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.38 AM

കിണറ്റില്‍ വീണ സ്‌ത്രീയെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി

കോഴിക്കോട്‌: കിണറില്‍ നിന്ന്‌ വെള്ളം കോരുമ്പോള്‍ അബദ്ധത്തില്‍ വീണ സ്‌ത്രീയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ചെലവൂര്‍ പള്ളിത്താഴം ചാലില്‍പ്പറമ്പ സത്യ (45) യെയാണ്‌ രക്ഷിച്ചത്‌. ഇന്നലെ പുലര്‍ച്ചെ 4 മണിക്കാണ്‌ സംഭവം. 40 അടിയോളം താഴ്‌ചയുള്ള കിണറിലെ പമ്പ്‌ സെറ്റുമായി ബന്ധിപ്പിച്ച പി.വി.സി പൈപ്പില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു സ്‌ത്രീ. ഉടന്‍ വെള്ളിമാട്‌കുന്ന ഫയര്‍ യൂണിറ്റിലെ ഫയര്‍മാന്‍ എന്‍ ബിനീഷ്‌ കിണറില്‍ ഇറങ്ങി സേഫ്‌റ്റി നെറ്റില്‍ സുരക്ഷിതമായി സ്‌ത്രീയെ രക്ഷിക്കുകയായിരുന്നു. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ കെ.പി സുനില്‍കുമാര്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 17 Jul 2018 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW