Friday, September 14, 2018 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 12.53 AM

കൊച്ചി നഗരത്തിലെ 29 ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ പോലീസ്‌ റിപ്പോര്‍ട്ട്‌

uploads/news/2018/07/233666/2.jpg

കൊച്ചി: കൊച്ചി നഗരത്തിലെ 29 ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ പോലീസ്‌ റിപ്പോര്‍ട്ട്‌. നഗരത്തിലെ സുപ്രധാന സ്‌ഥലങ്ങളില്‍ ഉള്‍പ്പെടെയാണ്‌ കാമറകള്‍ പണിമുടക്കിയിരിക്കുന്നത്‌.
കുറ്റകൃത്യങ്ങള്‍ നടന്നാല്‍ കണ്ടുപിടിക്കുന്നതിനായി 70 ക്യാമറകളാണ്‌ സിറ്റിയിലെ വിവിധ സ്‌ഥലങ്ങളില്‍ സ്‌ഥാപിച്ചിരുന്നത്‌. 47 ഫിക്‌സഡ്‌ കാമറകളും 23 ഡോം ക്യാമറകളുമാണ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌. ഇതില്‍ 29 കാമറകളുടെ പ്രവര്‍ത്തനമാണ്‌ നിലച്ചത്‌. വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി. ബിനു നല്‍കിയ അപേക്ഷയിലാണ്‌ പോലീസ്‌ കണ്‍ട്രോള്‍ റൂമിന്റെ മറുപടി.
കഴിഞ്ഞദിവസം മഹാരാജാസ്‌ കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം നടക്കുന്നതുള്‍പ്പെടെയുള്ള സിസി ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചത്‌ സമീപത്തുള്ള സ്‌ഥാപനങ്ങളില്‍ നിന്നാണ്‌.
ഡി.സി.സി. ജങ്‌ഷന്‍, സൗത്ത്‌ റെയില്‍വേ സ്‌റ്റേഷന്‍, കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡ്‌, ഹൈക്കോര്‍ട്ട്‌ ജങ്‌ഷന്‍ എം.ജി. റോഡ്‌, നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷന്‍, തേവര പോലീസ്‌ ജങ്‌ഷന്‍, ബി.ടി.എച്ച്‌. ജങ്‌ഷന്‍, വൈറ്റില ജങ്‌ഷഷന്‍, ഇടപ്പള്ളി ജങ്‌ഷന്‍, ഇന്‍ഫോപാര്‍ക്ക്‌ എന്നീ സുപ്രധാന സ്‌ഥലങ്ങളിലെ കാമറകളും പണിമുടക്കിയതില്‍ ഉള്‍പ്പെടുന്നു. മെട്രോ നിര്‍മാണ ജോലികള്‍ മൂലമാണ്‌ ചിലയിടത്തെ കാമറകള്‍ പ്രവര്‍ത്തിക്കാത്തതെന്നും മറുപടിയില്‍ പറയുന്നു.

Ads by Google
Advertisement
Monday 16 Jul 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW