Friday, November 16, 2018 Last Updated 49 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 12.53 AM

അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടാത്തത്‌ ആശങ്കാജനകം: സോളിഡാരിറ്റി

uploads/news/2018/07/233665/1.jpg

മരട്‌: കോളേജ്‌ കാമ്പസില്‍ നടന്ന അഭിമന്യൂവിന്റെ ദാരുണാന്ത്യം കലാലയ രാഷ്‌ടീയത്തിലെ അവസാന സംഭവമാകുകയും ക്യാമ്പസ്‌ രാഷ്ര്‌ടീയം ജനാധിപത്യപരവും, സൗഹൃദപൂര്‍ണ്ണവുമായിത്തീരണമെന്ന്‌ ജമാഅത്തെ ഇസ്ലാമി അസി: അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ലാ കേഡര്‍ കോണ്‍ഫെറന്‍സ്‌ ഇന്നലെ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്ര്‌ടീയത്തിനെതിരെ മുഴുവന്‍ രാഷ്ര്‌ടീയ പാര്‍ട്ടികളും ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണം. അഭിമന്യുവിന്റെ കൊലയാളികളെ ഇതുവരെ പിടികൂടാത്തത്‌ ആശങ്ക ജനകമാണ്‌. കൊലായാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ എ അനസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്‌ഥാന പ്രസിഡന്റ്‌ പി.എം സ്വാലിഹ്‌, സംസ്‌ഥാന സമിതിയംഗം സാദിഖ്‌ ഉളിയില്‍
ജമാഅത്തെ ഇസ്ലാമി സംസ്‌ഥാന സമിതി അംഗങ്ങളായ എം.കെ മുഹമ്മദാലി,
അബ്‌ദുള്‍ ഹക്കീം നദ്‌ വി, കെ.എ യൂസഫ്‌ ഉമരി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ്‌ അബൂബക്കര്‍ ഫാറൂഖി,ജനറല്‍ സെക്രട്ടറി കെ.കെ സലിം, എസ്‌.ഐ.ഒ ജില്ല ജന. സെക്രട്ടറി ഇസ്‌ഹാഖ്‌ അസ്‌ഹരി, ജമാഅത്തെ ഇസ്ലാമി വൈറ്റില ഏരിയ പ്രസിഡന്റ്‌ കെ.ബി സിദ്ധീഖ്‌, സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ സജീദ്‌ പി.എം, പി.എം റഫീഖ്‌, എം.കെ , അയ്യൂബ്‌ വടുതല, മുഈനുദ്ധീന്‍ അഫ്‌സല്‍. എന്നിവര്‍ സംസാരിച്ചു

Ads by Google
Advertisement
Monday 16 Jul 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW