Friday, September 14, 2018 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 12.42 AM

തെരുവ്‌ നായയുടെ കടിയേറ്റ്‌ 18 പേര്‍ക്ക്‌ പരുക്ക്‌

uploads/news/2018/07/233663/1.jpg

കൊട്ടാരക്കര: കൊട്ടാരക്കര നഗരത്തില്‍ തെരുവ്‌ നായയുടെ കടിയേറ്റ്‌ 18 പേര്‍ക്ക്‌ പരുക്കേറ്റു. ചെവിയില്‍ കടിയേറ്റ അന്യസംസ്‌ഥാന തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
പുത്തൂര്‍ യൂണിക്ക്‌ ഹോളോബ്രിക്‌സിലെ അന്യസംസ്‌ഥാന തൊഴിലാളികളായ മിന്ന (26), സത്യദേവ്‌ (34), സെന്തിക്‌ കുമാര്‍ (38), സുജീബ്‌ (24), അബ്‌ദുള്‍ ഹമീദ്‌ (50) എന്നിവര്‍ക്കും കോട്ടാത്തല വലിയത്ത്‌ വീട്ടില്‍ സുജിത്ത്‌ (18), ചരുവിള വീട്ടില്‍ ഗോപിനാഥ്‌ (20), പൂവറ്റൂര്‍ മുരുകവിലാസത്തില്‍ സുജിത്ത്‌ (24), കൊട്ടാരക്കര പനയത്ത്‌ വീട്ടില്‍ സുബിന്‍ (31), മേലില വിഷ്‌ണുഭവനില്‍ വിഷ്‌ണു ലാല്‍ (25), നെടുവത്തൂര്‍ കാള്ളൂര്‍ വിക്രമ വിലാസത്തില്‍ വിഷ്‌ണുകുമാര്‍ (24), പുന്തലത്താഴം ഷൈനി ഭവനില്‍ മുരളീധരന്‍ (70), വെട്ടിക്കവല നെടിയവിള വീട്ടില്‍ മരിയപ്പന്‍ (60), കൊട്ടാരക്കര നബീസ്‌ മന്‍സിലില്‍ മുസിദ്‌ ഹസന്‍ (30), കൊട്ടാരക്കര പട്ടേരിയില്‍ ഫിറോസ്‌ (42), കൊട്ടാരക്കര സ്വദേശികളായ ഷിബു (29), അജിത്ത്‌ (39) എന്നിവര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
ശനിയാഴ്‌ രാത്രി 9.30നാണ്‌ കൊട്ടാരക്കര നഗരസഭയിലെ പുലമണ്‍, കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡ്‌ മാര്‍ക്കറ്റ്‌ ജങ്‌ഷന്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും മൈലത്തും വച്ചാണ്‌ തെരുവ്‌ നായ വഴിയാത്രക്കാരെ കടിച്ചു പരുക്കേല്‍പിച്ചത്‌. ടൗണില്‍ നായ ഓടി കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു പരുക്കേല്‍പിക്കുകയായിരുന്നു.

Ads by Google
Advertisement
Monday 16 Jul 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW