Friday, September 14, 2018 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 12.42 AM

പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌; എല്‍.ഡി.എഫില്‍ പടലപ്പിണക്കം

പുനലൂര്‍: പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ്‌ ഇന്ന്‌ നടക്കും. എല്‍.ഡി.എഫിലെ പടലപ്പിണക്കത്തിനിടെ സി.പി.എമ്മില്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഷേധമുയരുന്നുണ്ട്‌.
എല്‍.ഡി.എഫ്‌. ധാരണ പ്രകാരം സി.പി.ഐയിലെ പി.എസ്‌. ശശികല രാജിവച്ചതോടെയാണ്‌ തെരഞ്ഞെടുപ്പ്‌. സി.പി.എമ്മിനാണ്‌ വരുന്ന രണ്ടരവര്‍ഷം പ്രസിഡന്റ്‌ സ്‌ഥാനം .
സി.പി.ഐയുടെ പ്രസിഡന്റ്‌ സ്‌ഥാനം രാജിവച്ചെങ്കിലും എല്‍.ഡി.എഫിലെ ധാരണപ്രകാരം സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനങ്ങള്‍ സി.പി.എം. രാജിവക്കാത്തതാണ്‌ പടല പിണക്കത്തിന്‌ ഇടയാക്കിയിരിക്കുന്നത്‌.
21 വാര്‍ഡുകളുള്ള ഇവിടെ സ്വതന്ത്രന്റെ പിന്‍തുണയോടെയാണ്‌ എല്‍.ഡി.എഫ്‌. ഭരണം നടത്തുന്നത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ രാജി വച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കാനാണ്‌ സി.പി.ഐ. ആലോചിക്കുന്നത്‌. ഇതിനിടെ
സി.പി.എമ്മില്‍ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഷേധമുയരുന്നുണ്ട്‌.സീനിയറായവരെ തഴഞ്ഞ്‌ സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ സ്‌ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചെന്ന വിവരത്തെ തുടര്‍ന്നാണ്‌ സി.പി.എമ്മില്‍ പ്രതിഷേധമുയരുന്നത്‌. പുന്നല ലോക്കല്‍ സെക്രട്ടറി രാജീവിന്റെ ഭാര്യ പുന്നല വാര്‍ഡംഗം അമ്പിളിയെയാണ്‌ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിയായി സി.പി.എം. തീരുമാനിച്ചിരിക്കുന്നത്‌. രണ്ടു തവണ വിജയിച്ച പാവുമ്പ വാര്‍ഡംഗം സുധാ വസന്തന്‍, ചാച്ചിപ്പുന്ന വാര്‍ഡില്‍ നിന്നു രണ്ടു തവണ വിജയിച്ച ലതാ സോമരാജന്‍ എന്നിവരെ തഴഞ്ഞ്‌ പുതുമുഖമായ അമ്പിളിയെ പരിഗണിക്കുന്നതാണ്‌ പ്രതിഷേധത്തിനിടയാക്കുന്നത്‌. ഇതിനായി പിറവന്തൂര്‍ പഞ്ചായത്തിലെ പുന്നല, പിറവന്തൂര്‍, കറവൂര്‍ ലോക്കല്‍ കമ്മിറ്റിയും സി.പി.എം. ഗ്രാമ പഞ്ചായത്തംഗങ്ങളുടെയും യോഗം പ്രത്യേകം പ്രത്യേകം ഏരിയ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നിരുന്നു. ഇതില്‍ ചില പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ഇന്നു രാവിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ അന്തിമ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കുവാനാണ്‌ തീരുമാനം.എല്‍.ഡി.എഫില്‍ സി.പി.എം. 5, സി.പി.ഐ. 3, കേരളാ കോണ്‍ഗ്രസ്‌ (ബി) 2, സ്വതന്ത്രന്‍ 1 അടക്കം 11 പേരാണ്‌. യു.ഡി.എഫില്‍ കോണ്‍ഗ്രസ്‌ 6, കേരളാ കോണ്‍ഗ്രസ്‌ (എം) 1, മുസ്ലീം ലീഗ്‌ 1 ഉള്‍പ്പെടെ 8 പേരുണ്ട്‌. ബി.ജെ.പിക്ക്‌ രണ്ടംഗങ്ങളുമാണുള്ളത്‌.

Ads by Google
Advertisement
Monday 16 Jul 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW