Friday, September 14, 2018 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 12.42 AM

അവഗണനകള്‍ക്കു നടുവില്‍ കുളക്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കൊട്ടാരക്കര: കുളക്കട വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓടിട്ട കെട്ടിടം മുഴുവന്‍ പ്ലാസ്‌റ്റിക്‌ ഉപയോഗിച്ചു മൂടി. കനത്ത മഴയെത്തുടര്‍ന്ന്‌ ക്ലാസ്‌മുറികള്‍ വെള്ളക്കെട്ടായി പഠനം മുടങ്ങുന്ന അവസ്‌ഥയിലായിരുന്നു.
ഗത്യന്തരമില്ലാതെയാണ്‌ ഓടിന്റെ മുകളില്‍ മൊത്തമായി പ്ലാസ്‌റ്റിക്‌ വിരിച്ചത്‌.കാല്‍ലക്ഷം രൂപയിലധികം ചെലവായി.
രണ്ടു ബാച്ചുകളിലായി നാലു ക്ലാസ്‌ മുറികളിലാണ്‌ പഠനം നടക്കുന്നത്‌. കേരളമാകെ ഹൈടെക്‌ ആകുമ്പോഴും ഇവിടുത്തെ വിദ്യാര്‍ഥികള്‍ ദുരിതത്തിലാണ്‌.
60 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള കെട്ടിടത്തിലാണ്‌ പ്ലസ്‌ടൂ വിഭാഗം പ്രവര്‍ത്തിക്കുന്നത്‌.
പ്രാക്‌ടിക്കല്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ എം.സി റോഡ്‌ മുറിച്ചുകടന്ന്‌ എല്‍.പി സ്‌കൂളിന്റെ ഭാഗത്തു പോകണം. പ്ലസ്‌ടൂ വിഭാഗത്തിന്റെ കെട്ടിടനിര്‍മാണത്തിന്‌ 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാകുന്ന കാര്യം സംശയമാണ്‌.
കെട്ടിടം നിര്‍മിക്കുന്ന സ്‌ഥലത്തിന്റെ മണ്ണു പരിശോധന മാത്രമാണ്‌ ഇതുവരെ കഴിഞ്ഞത്‌.
പ്രത്യക്ഷത്തില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെടുന്ന ഒരു പ്രവര്‍ത്തനവും മുന്നോട്ടുപോയിട്ടില്ല.
വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിലെ പഠനം അപകടം നിറഞ്ഞതാണെന്നും പുതിയ കെട്ടിടനിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും കെ.പി.സി.സി. വിചാര്‍വിഭാഗ്‌ കൊല്ലം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കലയപുരം മോനച്ചന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 16 Jul 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW