Monday, November 19, 2018 Last Updated 29 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 12.42 AM

കനത്ത മഴ: ലൈഫ്‌മിഷന്റെ വീട്‌ തകര്‍ന്നു

കൊട്ടാരക്കര: കനത്ത മഴയില്‍ വെളിയം കോളനിയില്‍ പണി പൂര്‍ത്തികരിച്ച ലൈഫ്‌മിഷന്റെ വീട്‌ തകര്‍ന്നു വീണു.
വെളിയം ഗ്രാമ പാഞ്ചായത്തിലെ കട്ടയില്‍ ജങ്‌ഷനിലുള്ള ലക്ഷം വീട്‌ കോളനിയിലെ അനില്‍ ഭവനത്തില്‍ രാജമ്മയുടെ ലൈഫ്‌ മിഷനിലൂടെ നിര്‍മാണം പൂര്‍ത്തീകരിച്ച വീടാണ്‌ തകര്‍ന്നു വീണത്‌.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു സംഭവം. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈലാ സലിംലാല്‍ കൊട്ടാരക്കര തഹസീല്‍ദാര്‍ അനില്‍കുമാറിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നു വെളിയം വില്ലേജ്‌ ഓഫീസര്‍ സുശീല സംഭവസ്‌ഥലം സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട്‌ തഹസില്‍ദാര്‍ക്കു നല്‍കി. കോളനിയില്‍ തകര്‍ന്ന വീടിനു സമീപം രണ്ടു വീടുകളുടെ സുരക്ഷ മുന്‍നിര്‍ത്തി തകര്‍ന്ന വീടിന്റെ ഭാഗങ്ങള്‍ ജെ.സി.ബി.ഉപയോഗിച്ച്‌ നീക്കം ചെയ്‌തു.
കൊട്ടാരക്കര കുര റെയില്‍ ട്രാക്കില്‍ ഇന്നലെ വൈകിട്ട്‌ 4.10നാണ്‌ മരം ട്രാക്കിലേക്ക്‌ കടപുഴകി വീണത്‌. ഫയര്‍ഫോഴ്‌സും, റെയില്‍വേ ജീവനക്കാരുടെയും പെട്ടന്നുള്ള ഇടപെടല്‍ ട്രെയിന്‍ ഗതാഗതത്തിന്‌ വലിയ തടസം വന്നില്ല.
പുനലൂരില്‍ നിന്നു മധുരയിലേക്ക്‌ പുറപ്പെട്ട പാസഞ്ചര്‍ ടെയില്‍ വരുന്നതിന്‌ അല്‍പം മുമ്പാന്ന്‌ സംഭവം. 15 മിനിട്ട്‌ ട്രെയിന്‍ താമസിച്ചു. എന്നാല്‍ പട്രോളിങ്ങിലുള്ള അജീബുദ്ദീന്‍, കീമാന്‍ മണികണ്‌ഠന്‍, എന്‍ജിനിയറിങ്‌ വിഭാഗത്തിലെ ഷാന്‍ എന്നിവരുടെ അവസരോചിതമായ ഇടപെടല്‍ മൂലം വണ്ടി വരുന്നതിനു മുമ്പേ മരം മുറിച്ചു മാറ്റുന്ന പ്രവര്‍ത്തനം നടത്തുകയും സിഗ്നല്‍ നല്‍കുകയും ചെയ്‌തതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിഞ്ഞു.ഇതേറൂട്ടില്‍ കൊല്ലം-ചെങ്കോട്ട ട്രെയിന്‍ വരുന്നതിന്‌ മുമ്പ്‌ ആവണിശ്വരത്തിനും കുരയ്‌ക്കും ഇടയില്‍ ഒരു തേക്കു മരം കടപുഴകി ഇലക്‌ടിക്‌ പോസ്‌റ്റിന്‌ മുകളിലൂടെ റെയില്‍വേ ട്രാക്കിന്‌ എതിര്‍വശത്തെ റോഡിലേക്ക്‌ കടപുഴകി വീണു. ഇതും ഫയര്‍ഫോഴ്‌സും റെയില്‍വേജീവനകാരും ചേര്‍ന്നു വെട്ടിമാറ്റി. റോഡിലെ ഗതാഗതം പുന:സ്‌ഥാപിച്ചു. കൊട്ടാരക്കര താലൂക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങി.

Ads by Google
Advertisement
Monday 16 Jul 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW