Friday, September 14, 2018 Last Updated 15 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 01.03 AM

'പാലരുവി എക്‌സ്പ്രസിന്‌ ഇടമണില്‍ സ്‌റ്റോപ്പ്‌ അനുവദിക്കണം'

uploads/news/2018/07/233414/2.jpg

കൊല്ലം: പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയിലൂടെ പുതിയതായി അനുവദിച്ച പാലരുവി എക്‌സ്പ്രസ്സിന്‌ ഇടമണില്‍ സ്‌റ്റോപ്പ്‌ അനുവദിക്കണമെന്നും പുനലൂര്‍ വരെ വെട്ടിച്ചുരുക്കിയ പാലക്കാട്‌-ഇടമണ്‍ പാലരുവി എക്‌സ്പ്രസ്‌ ചെങ്കോട്ട വരെ ദീര്‍ഘിപ്പിക്കണമെന്നും പുനലൂര്‍-ചെങ്കോട്ട പാസഞ്ചറിന്റെ സമയം രാവിലെയും വൈകിട്ടുമായി മാറ്റണമെന്നും ആവശ്യപ്പെട്ട്‌ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും മധുര ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്കും കത്തു നല്‍കി.
പാലരുവി എക്‌സ്പ്രസ്‌ തിരുനെല്‍വേലി വരെ നീട്ടിയെങ്കിലും ഇടമണില്‍ സ്‌റ്റോപ്പ്‌ അനുവദിച്ചില്ല. ഇടമണ്‍ വരെ ഉണ്ടായിരുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ്‌ പുനലൂര്‍ വരെയാക്കി ചുരുക്കി. ജനവാസകേന്ദ്രമായ ഇടമണിലെ ജനങ്ങളുടെ യാത്രാസൗകര്യമാണു പരിഷ്‌കാരം മൂലം ഇല്ലാതായത്‌. കൊല്ലം മുതല്‍ ചെങ്കോട്ട വരെ പാസഞ്ചര്‍ ദീര്‍ഘിപ്പിച്ചെങ്കിലും സമയം യാത്രക്കാര്‍ക്കു സൗകര്യപ്രദമല്ല. ജനങ്ങളുടെ യാത്രാസൗകര്യം കൂടി പരിഗണിച്ചു വേണം സമയം ക്രമീകരിക്കാനെന്നും എം.പി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 15 Jul 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW