Wednesday, November 14, 2018 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 01.03 AM

ശാസ്‌താംകോട്ട തടാകത്തിലെ പായല്‍ നീക്കാന്‍ പോലീസും വിദ്യാര്‍ഥികളും രംഗത്ത്‌

uploads/news/2018/07/233413/1.jpg

ശാസ്‌താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്‌താംകോട്ട തടാകത്തിന്റെ നാശത്തിന്‌ ആക്കംകൂട്ടി മുള്ളന്‍ പായലും കളകളും വ്യാപിക്കുന്നു. ശുദ്ധജലതടാകത്തില്‍ പായല്‍ വളരില്ലെന്ന വാദത്തിനും ഇതോടെ വിരാമമായി.
തടാകത്തിലെ കടത്തുകടവ്‌, രാജഗിരി, മുതുപിലാക്കാട്‌, മനക്കര ഭാഗങ്ങളിലാണു മുള്ളന്‍ പായല്‍ വ്യാപിക്കുന്നത്‌. ജലത്തിന്റെ മേല്‍ത്തട്ടില്‍ പാടപോലെയാണ്‌ ഇതു വളരുന്നത്‌. തടാകത്തിലെ ആവാസവ്യവസ്‌ഥക്കു ഭീഷണിയാകുന്ന തരത്തിലാണു പായലിന്റെ വളര്‍ച്ച. പായല്‍ പരക്കുന്നതോടെ തടാകത്തിന്റെ അടിത്തട്ടില്‍ സൂര്യപ്രകാശം എത്തുന്നത്‌ തടസപ്പെടും.
ഇത്‌ അടിത്തട്ടിലെ ചെറുസസ്യങ്ങളുടെയും മത്സ്യസമ്പത്തിന്റെയും നിലനില്‍പ്പിനെ ബാധിക്കും. ജലശുദ്ധിക്കു മാറ്റമുണ്ടാകാനും ഇടയാക്കുമെന്നും വിദഗ്‌ധര്‍ പറയുന്നു.
മറ്റു കായലുകളില്‍ മത്സ്യബന്ധനം നടത്തുന്ന വലകള്‍ ഇവിടെയും ഉപയോഗിച്ചതാണു മുള്ളന്‍ പായല്‍ തടാകത്തിലെത്താന്‍ കാരണം.
പായല്‍ വ്യാപനം തടയാന്‍ അടിയന്തര നടപടി വേണമെന്നാണ്‌ തടാകസ്‌നേഹികളുടെ ആവശ്യം .തീരത്തോടുചേര്‍ന്നു കളകളും വന്‍തോതില്‍ വളരുന്നു. കളകള്‍ ചീഞ്ഞു വെള്ളത്തില്‍ ലയിക്കുന്നതു തടാകജലത്തില്‍ ഇരുമ്പിന്റെ അംശം വര്‍ധിക്കാന്‍ കാരണമാകുന്നതായി ജല അതോറിറ്റി പറയുന്നു.
ഇപ്പോള്‍ തടാകത്തിലെ പായലും കളകളും നീക്കം ചെയ്യാനുള്ള നാട്ടുകാരുടെ ശ്രമങ്ങള്‍ക്കു ജനപിന്തുണയേറുകയാണ്‌. നമ്മുടെ കായല്‍ വാട്‌സ്ആപ്‌ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ പായല്‍ നീക്കം ആരംഭിച്ചതു കൂടുതല്‍ പേര്‍ക്കു പ്രചോദനമായി.
പായല്‍ നീക്കാനായി കഴിഞ്ഞ ദിവസം ശൂരനാട്‌ പോലീസും കോളജ്‌ വിദ്യാര്‍ഥികളും രംഗത്തെത്തി.
തടാകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രായഭേദമന്യേ പായല്‍ നീക്കാന്‍ തുടങ്ങിയതു തടാകസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു വിപ്ലവകരമായ നീക്കമായാണ്‌ കാണുന്നത്‌. ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിനങ്ങള്‍ ഇനി ഇതിനായി മാറ്റിവയ്‌ക്കാനാണു തടാകസ്‌നേഹികളുടെ തീരുമാനം.

Ads by Google
Advertisement
Sunday 15 Jul 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW