Monday, November 19, 2018 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 01.03 AM

വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്‌: ജമാഅത്ത്‌ കൗണ്‍സില്‍

കരുനാഗപ്പള്ളി: ന്യൂനപക്ഷ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നു കേരളാ മുസ്ലീം ജമാഅത്ത്‌ കൗണ്‍സില്‍ കരുനാഗപ്പള്ളി താലൂക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂള്‍, കോളജ്‌ തലങ്ങളിലെ സ്‌കോളര്‍ഷിപ്പ്‌ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ രണ്ടു വര്‍ഷമായി വിതരണം ചെയ്യുന്നില്ല. സമാന്തര വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പഠിക്കുന്ന ആയിരക്കണക്കിന്‌ ന്യൂനപക്ഷ, ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനം ഇതുമൂലം തടസപ്പെട്ടിരിക്കയാണ്‌. അടിയന്തരമായി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
താലൂക്ക്‌ പ്രസിഡന്റ്‌ ജലീല്‍ കോട്ടക്കര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ നുജുമുദീന്‍ അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. എ.സിദ്ദിഖ്‌, റഹീം ചെങ്ങഴത്ത്‌, കണ്ണാടിയില്‍ നസീര്‍, സൈനുദ്ദീന്‍ തഴവാശേരി , സി.എം.ഷംസുദീന്‍ ആദിനാട്‌, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 15 Jul 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW