Friday, September 14, 2018 Last Updated 18 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 01.03 AM

സര്‍ക്കാര്‍ ഭൂമി ദളിതര്‍ക്കും ആദിവാസികള്‍ക്കും പതിച്ചുനല്‍കണം: കെ.ഡി.എഫ്‌

കൊല്ലം: ദലിതര്‍ക്കും ആദിവാസികള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും നല്‍കാന്‍ ഭൂമിയില്ലെന്ന്‌ സര്‍ക്കാര്‍ വിലപിക്കുമ്പോള്‍ വ്യാജപ്രമാണം ചമച്ചു സ്വകാര്യവ്യക്‌തികള്‍ കൈയടക്കിവച്ചിരിക്കുന്ന വെളിയം മാലയില്‍ മലപ്പത്തൂരിലെ 144 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അടിയന്തരമായി പിടിച്ചെടുത്തു വിതരണം ചെയ്യണമെന്ന്‌ കേരള ദലിത്‌ ഫെഡറേഷന്‍ (കെ.ഡി.എഫ്‌) കൊല്ലം ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടും റവന്യു അധികാരികളോടും ആവശ്യപ്പെട്ടു.
2017 ല്‍ തരംമാറ്റിയ ഭൂമി തിരിച്ചുപിടിക്കാന്‍ ലാന്‍ഡ്‌ ബോര്‍ഡ്‌ സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്‌, വ്യാജപ്രമാണം ചമച്ചു സ്വകാര്യവ്യക്‌തികള്‍ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കിയതാണെന്നും മറ്റുമുളള വിജിലന്‍സ്‌ കേസും നിലവിലുണ്ട്‌. നൂറുകോടി വിലമതിക്കുന്നതാണു ഭൂമിയെന്നും വിജിലന്‍സ്‌ കണ്ടെത്തിയിട്ടുണ്ട്‌, റവന്യു വകുപ്പിലെ ഏഴ്‌ ഉദ്യോഗസ്‌ഥന്മാര്‍ പ്രതികളുമാണ്‌. വന്‍ വിലപിടിപ്പുളള വൃക്ഷങ്ങള്‍ മുറിച്ചുകടത്തുന്നു. കെ.ഡി.എഫ്‌. ജില്ലാ പ്രസിഡന്റ്‌ കെ. മദനന്‍ അധ്യക്ഷത വഹിച്ചു. കെ.ഡി.എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി. രാമഭദ്രന്റെ നേതൃത്വത്തില്‍ ദളിതര്‍ വെളിയം ഭൂമി സന്ദര്‍ശിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും നേരില്‍ കണ്ട്‌ നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

Ads by Google
Advertisement
Sunday 15 Jul 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW