Friday, April 26, 2019 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 01.03 AM

നേരിട്ടുള്ള വിതരണം നിയമവിധേയമാക്കി ഉപഭോക്‌താവിനെ സംരക്ഷിക്കും: മന്ത്രി പി. തിലോത്തമന്‍

കൊല്ലം: നേരിട്ടുള്ള വിതരണം നിയമവിധേയമാക്കി ഉപഭോക്‌താവിന്‌ സംരക്ഷണം ഉറപ്പുവരുത്തുമെന്ന്‌ മന്ത്രി പി. തിലോത്തമന്‍ അഭിപ്രായപ്പെട്ടു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്‌ എംപ്ലോയീസ്‌ ഫെഡറേഷന്റെ(എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാന്യമായ തൊഴില്‍ മേഖലയെന്ന നിലയില്‍ നിരവധി അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാരാണ്‌ ഈ തൊഴിലിലേക്കു കടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട്‌ പൂര്‍ണ്ണതോതില്‍ നിയമം നടപ്പിലാക്കിയ സംസ്‌ഥാനമെന്ന നേട്ടം കൈവരിച്ചതുകൊണ്ടാണ്‌ കേന്ദ്ര ഭക്ഷ്യവകുപ്പിന്‌ സംസ്‌ഥാനത്തെ അവഗണിക്കാന്‍ കഴിയാത്തത്‌. അതുകൊണ്ടുതെന്നയാണ്‌ സംസ്‌ഥാന വിഹിതത്തില്‍ നിന്നും വെട്ടിക്കുറച്ച 1240 മെട്രിക്‌ ടണ്‍ ഭക്ഷ്യധാന്യം കേന്ദ്രം പുനഃസ്‌ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ. സുദര്‍ശനബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എ.ഐ.ടി.യു.സി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌. ഇന്ദുശേഖരന്‍നായര്‍, ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ശശിധരന്‍ കല്ലിംഗല്‍, ജനറല്‍ സെക്രട്ടറി ഇ.സി. സതീശന്‍, അഡ്വ. ജി. ലാലു, ബി. മോഹന്‍ദാസ്‌, എ. ബിജു എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ബി. മോഹന്‍ദാസ്‌(പ്രസിഡന്റ്‌), സുദര്‍ശന ബാബു(ആക്‌ടിംഗ്‌ പ്രസിഡന്റ്‌), എ.വി. വിഷ്‌ണു(ജനറല്‍ സെക്രട്ടറി), എസ്‌. സജിത്‌, എസ്‌.സുജാത, ഒ. ആനന്ദപത്മനാഭന്‍, എസ്‌. സുനില്‍കുമാര്‍, ബിനോയ്‌ യേശുദാസ്‌(വൈസ്‌ പ്രസിഡന്റുമാര്‍), എ. അച്ചു, എല്‍. അനിത, എഫ്‌. ഷമീര്‍, എം.വി. വൈശാഖ്‌, എം. മനാഫ്‌, എ. അന്‍ഷാദ്‌, എസ്‌. ജി. അമര്‍നാഥ്‌, എസ്‌.നിസാം, അഖില്‍ കൃഷ്‌ണന്‍, എ. ബൈജു(ജോയിന്റ്‌ സെക്രട്ടറിമാര്‍).

Ads by Google
Advertisement
Sunday 15 Jul 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW