Friday, September 14, 2018 Last Updated 15 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 01.03 AM

പോലീസുകാരനായി ചമഞ്ഞ്‌ തട്ടിപ്പ്‌

ചാത്തന്നൂര്‍: പോലീസുകാരനായി ചമഞ്ഞ്‌ ചാത്തന്നൂര്‍ ജംഗ്‌ഷനിലെ കടയിലും വരിഞ്ഞത്ത്‌ ഒരു കടയിലും തട്ടിപ്പ്‌ നടന്നു .ചാത്തന്നൂര്‍ ജംഗ്‌ഷനില്‍ ഗവ: ഹൈ സ്‌കൂളിന്‌ മുന്നിലുള്ള ഹരിലാലിന്റെ അമ്മൂസ്‌ ടെക്‌സ്റ്റയില്‍സില്‍ കഴിഞ്ഞ ദിവസം കാക്കി പാന്റ്‌സും പോലീസ്‌ ഷൂവും ധരിച്ചെത്തിയ ആള്‍ മഴക്കോട്ട്‌ ആവശ്യപ്പെട്ടു.
ഇയ്യാള്‍ ഇടതടവില്ലാതെ പോലീസ്‌ സ്‌റ്റേഷനിലയെക്കന്ന നിലയില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരുന്നു.മഴക്കോട്ട്‌ വാങ്ങിയ ശേഷം ക്രെഡിറ്റ്‌ കാര്‍ഡ്‌ നല്‌കി. സ്വയിപ്പിംഗ്‌ മിഷ്യന്‍ ഇല്ലെന്ന്‌ കടയുടമ പറഞ്ഞപ്പോള്‍ എ.ടി.എമ്മില്‍ നിന്നും പണമെടുത്ത്‌ വരാമെന്ന്‌ പറഞ്ഞ്‌ മഴക്കോട്ടുമായി കടന്നു കളഞ്ഞു.
ചാത്തന്നൂര്‍ പൊലീസ്‌ സ്‌റ്റേഷനില്‍ ഹരിലാലിന്‌ പരിചയമുളള പൊലീസുകാരോട്‌ വിവരം പറഞ്ഞു.സ്‌റ്റേഷനില്‍ എല്ലാ പൊലീസുകാരും വരുന്ന സമയത്ത്‌ എത്തി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച്‌ എത്തിയപ്പോഴാണ്‌ തട്ടിപ്പ്‌ നടന്നതായി അറിഞ്ഞത്‌.വരിഞ്ഞത്തും സമാന രീതിയിലുള്ള തട്ടിപ്പ്‌ നടന്നു.പി.എ.എബ്രഹാം എന്ന വയോധികന്‍ വീട്ടിനോട്‌ ചേര്‍ന്ന്‌ നടത്തുന്ന കടയിലാണ്‌ പോലീസ്‌ വേഷധാരി തട്ടിപ്പ്‌ നടത്തിയത്‌.ഇവിടെ നിന്നും ആയിരിത്തോളം രൂപയുടെ സാധനങ്ങള്‍ എടുത്ത ശേഷം സമാന രീതിയില്‍ തട്ടിപ്പ്‌ നടത്തുകയായിരുന്നു.ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

Ads by Google
Advertisement
Sunday 15 Jul 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW