Wednesday, November 21, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.12 AM

എന്‍.സി.സിയുടെ ആയുധ പ്രദര്‍ശനം

uploads/news/2018/07/233127/1.jpg

കൊട്ടാരക്കര: ടൗണ്‍ യു.പി. സ്‌കൂളില്‍ കൊട്ടാരക്കര എന്‍.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആയുധ പ്രദര്‍ശനം നടന്നു.
രാവിലെ നടന്ന അസംബ്ലിയില്‍ കേണല്‍ സജീവ്‌കുമാര്‍ എന്‍.സി.സി യൂണിറ്റിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചും
ആയുധങ്ങളെ കുറിച്ചും കുട്ടികള്‍ക്കു ബോധവല്‍ക്കരണം നടത്തി. തുടര്‍ന്നു വിവിധക്ലാസ്‌ റൂമുകളിലായി ആയുധങ്ങള്‍ സജ്‌ജീകരിക്കുകയും കുട്ടികള്‍ക്കു കാണാനുംഅറിയാനുമുള്ള അവസരമൊരുക്കി. പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്കു പുത്തന്‍ അനുഭവമായി. സ്‌കൂള്‍ സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തിലാണു പ്രദര്‍ശനം നടത്തിയത്‌.
കേണല്‍ സജീവിന്റെ നേതൃത്വത്തില്‍ ഏഴ്‌ എന്‍.സി.സി ഉദ്യോഗസ്‌ഥരും സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്‌ ആര്‍. ഓമനക്കുട്ടന്‍പിള്ള, ഹെഡ്‌മാസ്‌റ്റര്‍ കെ. ബാബു, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 14 Jul 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW