Wednesday, November 14, 2018 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.12 AM

ജൈവമാലിന്യ സംസ്‌കരണത്തിന്‌ പുതുവഴിതേടി ഗ്രാമപഞ്ചായത്ത്‌

കൊല്ലം: ജൈവമാലിന്യ ഭീഷണിക്കു ശാശ്വത പരിഹാരം കാണുന്നതിനായി കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ ചുവടുവയ്‌പ്പ്. പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും കല്ലുവാതുക്കല്‍ കമ്മ്യൂണിറ്റി ഹാളിലെയും പുതിയ സംസ്‌കരണ പ്ലാന്റുകള്‍ വിജയ മാതൃകളാകുമെന്ന പ്രതീക്ഷയിലാണ്‌ പഞ്ചായത്ത്‌ ഭരണസമിതി.
ബയോക്കുലം ആന്‍ഡ്‌ സാനിട്രേറ്റ്‌ എന്ന സൂക്ഷ്‌മാണു പൗഡര്‍ ഉപയോഗിച്ച്‌ ഈ പ്ലാന്റുകളില്‍ സംസ്‌കരിച്ചെടുക്കുന്ന മാലിന്യം മികച്ച വളമാണ്‌. പഞ്ചായത്തിലെ കര്‍ഷകര്‍ക്കുതന്നെ ഈ ജൈവവളം കൈമാറാനാണു തീരുമാനം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്ലാന്റ്‌ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌. ഇവിടുത്തെ ജൈവമാലിന്യം മുഴുവനും ഇവിടെത്തന്നെ സംസ്‌കരിക്കാന്‍ കഴിയും.
കമ്മ്യൂണിറ്റി ഹാളിലെ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്‌. വിവാഹം ഉള്‍പ്പടെയുള്ള നിരവധി ചടങ്ങുകള്‍ക്കു വേദിയാകുന്ന കല്ലുവാതുക്കല്‍ കമ്മ്യൂണിറ്റി ഹാളിലെ ഭക്ഷണാവശിഷ്‌ടങ്ങളുടെ സംസ്‌കരണം വെല്ലുവിളിയായിത്തീര്‍ന്ന സാഹചര്യത്തിലാണ്‌ ഇവിടെ പ്ലാന്റ്‌ സ്‌ഥാപിക്കുന്നതെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. അംബികാകുമാരി പറഞ്ഞു.
പാരിപ്പള്ളി മാര്‍ക്കറ്റില്‍ സ്‌ഥിതിചെയ്യുന്ന പ്ലാന്റ്‌ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും പഞ്ചായത്ത്‌ നടപടി തുടങ്ങി. ഇതിനായി പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വകയിരുത്തിയതായും റീടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും പഞ്ചായത്ത്‌ സെക്രട്ടറി വി.എസ്‌. നസീമ പറഞ്ഞു.

Ads by Google
Advertisement
Saturday 14 Jul 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW