Wednesday, November 21, 2018 Last Updated 38 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.12 AM

പെന്‍ഷന്‍കാര്‍ക്ക്‌ വിശ്രമസ്‌ഥലമില്ലാതെ ചവറ സബ്‌ട്രഷറി

ചവറ: ബ്ലോക്ക്‌ പഞ്ചായത്ത്‌ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചവറ സബ്‌ട്രഷറി ഇക്കഴിഞ്ഞ ഒമ്പതിന്‌ ഉദ്‌ഘാടനം ചെയ്‌ത ശങ്കരമംഗലത്തെ മിനി സിവില്‍ സ്‌റ്റേഷനിലേക്ക്‌ മാറ്റാനുള്ള തയാറെടുപ്പുകള്‍ നടന്നുവരവെ ഒന്നു നിന്നുതിരിയാന്‍ പോലും ഇടമില്ലാത്ത ഇവിടെ വിശ്രമസ്‌ഥലമില്ലാത്തതിനാല്‍ പെന്‍ഷന്‍കാര്‍ ദുരിതത്തിലായി.
സ്‌ട്രോങ്ങ്‌ റൂം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ മിനി സിവില്‍ സ്‌റ്റേഷന്റെ ഗ്രൗണ്ട്‌ ഫ്‌ളോറില്‍ സജ്‌ജീകരിച്ചിട്ടുണ്ട്‌.
വൈദ്യുതിയും കമ്പ്യൂട്ടര്‍-നെറ്റ്‌ കണക്ഷനുകളും ലഭ്യമാക്കുന്ന മുറയ്‌ക്ക് സബ്‌ട്രഷറി പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക്‌ മാറും.
എന്നാല്‍ പെന്‍ഷന്‍കാര്‍ക്ക്‌ വിശ്രമസ്‌ഥലം ഒരുക്കിയിട്ടില്ലാത്തത്‌ നൂറുകണക്കിനാളുകളെ ബുദ്ധിമുട്ടിലാക്കും. 2006 ഓഗസ്‌റ്റ് രണ്ടിനു പ്രവര്‍ത്തനമാരംഭിച്ച ചവറ സബ്‌ ട്രഷറിയുടെ അധികാര പരിധി ചവറ, പന്മന, തേവലക്കര, നീണ്ടകര, തെക്കുംഭാഗം പഞ്ചായത്തുകളും ഒരു ബ്ലോക്ക്‌ പഞ്ചായത്തുമാണ്‌. 150 സ്‌ഥാപനങ്ങളും 2500 പെന്‍ഷന്‍കാരുമാണ്‌ ഈ ട്രഷറിയുമായി ഇടപാടു നടത്തുന്നത്‌. ഏത്‌ ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങാമെന്ന ഉത്തരവുണ്ടായതോടെ മറ്റ്‌ ട്രഷറി പരിധിയില്‍ നിന്നുള്ളവരും ഇവിടെ വന്നാണ്‌ പെന്‍ഷന്‍ വാങ്ങുന്നത്‌.
വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ 56 എണ്ണമുണ്ട്‌. 14 എണ്ണം ആരോഗ്യ
വിഭാഗത്തിലാണ്‌. കൃഷി, മൃഗസംരക്ഷണം, പഞ്ചായത്ത്‌, റൂറല്‍ ഡവല്‌പ്മെന്റ്‌,
റജിസ്‌ട്രേഷന്‍, പൊതുമരാമത്ത്‌, ക്ഷീരവികസനം, ശിശുസംരക്ഷണം തുടങ്ങിയ മേഖലയിലെ നൂറോളം സ്‌ഥാപനങ്ങള്‍ ഈ ട്രഷറിയുമായി ഇടപാടു നടത്തുന്നവരാണ്‌.
മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തോടു ചേര്‍ന്ന്‌ പെന്‍ഷന്‍കാര്‍ക്കുവേണ്ടി ഒരു വിശ്രമ കേന്ദ്രം പണിയാനുള്ള സ്‌ഥലസൗകര്യമുണ്ട്‌.
ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന്‌ കേരള സോഷ്യല്‍ ഫോറം പ്രസിഡന്റ്‌ ചവറ സുരേന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 14 Jul 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW