Tuesday, November 20, 2018 Last Updated 13 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.12 AM

സാമൂഹികവിരുദ്ധ ശല്യവും ലഹരിമരുന്നു വില്‍പനയും

ശാസ്‌താംകോട്ട: ശൂരനാട്‌ തെക്ക്‌ പതാരത്തും സമീപ പ്രദേശങ്ങളിലും സാമൂഹികവിരുദ്ധ ശല്യവും ലഹരിമരുന്നു വില്‍പനയും വ്യാപകമാകുന്നു.
പതാരത്തെ ചില വ്യാപാരശാലകള്‍ കേന്ദ്രീകരിച്ചു ലഹരി മിഠായികളും പാന്‍മസാലയും കഞ്ചാവ്‌ വില്‍പനയും നടക്കുന്നു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ്‌ ലഹരിവസ്‌തുക്കളുടെ വില്‍പന. സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാണ്‌.
സി.പി.ഐ. പ്രവര്‍ത്തകനായ ഇരവിച്ചിറ കിഴക്ക്‌ പി.എന്‍. ഭവനില്‍ രാജേന്ദ്രന്‍നായരുടെ വീട്‌ കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടോടെ സാമൂഹികവിരുദ്ധര്‍ ആക്രമിച്ചു. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വീടിന്‌ നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തു. ആക്രമണം സംബന്ധിച്ച്‌ കുടുംബം ശൂരനാട്‌ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. മേഖലയില്‍ മുന്‍പും സമാനമായ നിരവധി അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.
സ്‌കൂളിലേക്ക്‌ പോകുന്ന പെണ്‍കുട്ടികളെ ബൈക്കില്‍ പിന്നാലെയെത്തി ശല്യം ചെയ്യുന്നതും നിത്യസംഭവമാണ്‌.
പതാരം ജങ്‌ഷനില്‍ പോലീസ്‌ പിക്കറ്റിങ്‌ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 14 Jul 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW