Friday, September 14, 2018 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.09 AM

നെല്ലിന്റെ വില കിട്ടുന്നില്ല പുഞ്ച കര്‍ഷകര്‍ കടക്കെണിയില്‍

uploads/news/2018/07/233102/2.jpg

കാഞ്ഞിരമറ്റം: തോട്ടറ പുഞ്ചകര്‍ഷകര്‍ക്ക്‌ നെല്ലിന്റെ വില കിട്ടാത്തതിനാല്‍ നിരവധി കര്‍ഷകര്‍ കടക്കെണിയിലായി. ഏപ്രില്‍ മാസം 11 തിയതി സപ്ലൈക്കോയ്‌ക്ക് കര്‍ഷകര്‍ നെല്ലു നല്‍കിയതാണ്‌. 90 ദിവസം കഴിഞ്ഞിട്ടും നെല്ലിന്റെ വില കിട്ടുന്നില്ലെന്നാണു പരാതി. സപ്ലൈകോ ആവശ്യപ്പെട്ട പ്രകാരം മൂവാറ്റുപുഴ സെന്റ്‌ മേരീസ്‌ മില്ലില്‍ കര്‍ഷകര്‍ നെല്ല്‌ എത്തിച്ചു കൊടുക്കുകയും ചെയ്‌തിരുന്നു. ഒരു മാസം മുമ്പ്‌ കാഞ്ഞിരമറ്റം എസ്‌.ബി.ഐ. ശാഖയില്‍ അന്വേഷിക്കാന്‍ സപ്ലൈകോ അധികൃതര്‍ പറഞ്ഞതനുസരിച്ച്‌ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ സപ്ലൈക്കോയില്‍ തന്നെ അന്വേഷിക്കാന്‍ ബാങ്ക്‌ അധികൃതര്‍ പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും സപ്ലൈകോയില്‍ ചെന്നപ്പോള്‍ പണം ബാങ്കിലേക്ക്‌ കൈമാറിയിട്ടുണ്ടെന്നു അറിയിച്ചതനുസരിച്ച്‌ ബാങ്കില്‍ ചെന്നപ്പോള്‍ വേണമെങ്കില്‍ ലോണ്‍ തരാം അല്ലാതെ നെല്ലിന്റെ വില ഇപ്പോള്‍ ലഭിക്കില്ലെന്നും ഇവര്‍ പറയുന്നു.
ലോണിനുവേണ്ടി കര്‍ഷകരെക്കൊണ്ട്‌ എഗ്രിമെന്റും ഒപ്പിട്ടുവാങ്ങി. എന്നിട്ടും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോണും ലഭിച്ചിട്ടില്ല. ജില്ലാഭരണകൂടത്തിന്റെയും സര്‍ക്കാരിന്റെയും ഇടപെടലിനെതുടര്‍ന്ന്‌ കിടപ്പാടംപോലും പണയപ്പെടുത്തി പല കര്‍ഷകരും കൃഷിയിറക്കിയത്‌. നെല്ലിന്റെ വില കൂടി കിട്ടാതായതോടെ വായ്‌പയും തിരിച്ചടയ്‌ക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്‌ കര്‍ഷകര്‍. ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുന്നതിനാല്‍ നെല്‍കൃഷി ഉപേക്ഷിക്കുകയാണ്‌ പുഞ്ചകര്‍ഷകര്‍.

Ads by Google
Advertisement
Saturday 14 Jul 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW