Friday, September 14, 2018 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.09 AM

ഒന്നരകോടിയുടെ മാലിന്യസംസ്‌കരണ പദ്ധതികളുമായി സ്വച്‌ഛ്ഭാരത്‌ മിഷന്‍

uploads/news/2018/07/233101/1.jpg

അങ്കമാലി: അങ്കമാലി ബ്ലോക്കില്‍ ഒന്നരകോടിരൂപയുടെ പദ്ധതികള്‍ അങ്കമാലി-സ്വച്‌ഛ്ഭാരത്‌ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലുള്ള കറുകുറ്റി, മൂക്കന്നൂര്‍, മഞ്ഞപ്ര, മലയാറ്റൂര്‍, അയ്യംമ്പുഴ, കാലടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നരകോടിയുടെ മാലിന്യസംസ്‌കരണപദ്ധതികള്‍ നടപ്പിലാക്കുന്നു.
പൊതുശൗചാലയ സമുച്ചയം, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങള്‍, മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി എയ്‌റോബിക്‌ കമ്പോസ്‌റ്റിംഗ്‌ സംവിധാനം, കമ്മ്യൂണിറ്റി ബയോഗ്യാസ്‌ പ്ലാന്റ്‌റ്റുകള്‍,സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌പ്ലാന്റ്‌, ഖര-ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ പ്ലാസ്‌റ്റിക്‌ റിഷെഡിംഗ്‌ മെഷിനുകള്‍, പ്ലാസ്‌റ്റിക്‌ ബെയ്‌ലിംഗ്‌ മിഷ്യനുകള്‍ എന്നിവ സ്‌ഥാപിക്കുന്നതിനാണ്‌ ഗ്രാമപഞ്ചായത്തുകള്‍തോറും ഇരുപത്‌ ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്‌. തുറവൂര്‍ ഗ്രാമപഞ്ചായത്തിന്‌ നേരത്തെ തന്നെ തുക അനുവദിച്ചിരുന്നു. മറ്റ്‌ പഞ്ചായത്തുകള്‍ക്ക്‌ 12 ലക്ഷം രൂപവീതം ഇതിനോടകം ലഭിച്ചിട്ടുണ്ട്‌. പഞ്ചായത്തുകള്‍ പദ്ധതിവിഹിതം തുകയില്‍ നിന്ന്‌ പത്ത്‌ ശതമാനം തുക മാലിന്യസംസ്‌കരണപദ്ധതികള്‍ക്ക്‌ മാറ്റി വച്ചതിന്‌ പുറമേയാണ്‌ സ്വച്‌ഛ്ഭാരത്‌ മിഷന്‍ ഫണ്ടുകള്‍ ലഭിച്ചിട്ടുള്ളത്‌. പദ്ധതികള്‍ രൂപീകരിച്ച്‌ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും പങ്കെടുത്ത ശില്‍പശാല നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ടി. പോള്‍ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ വത്സാ സേവ്യര്‍ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ ജില്ല കോ.ഓര്‍ഡിനേറ്റര്‍ സിജു സേവ്യര്‍ പദ്ധതിരേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഷാജു വി. തെക്കേകര, കെ.വൈ വര്‍ഗീസ്‌, ചെറിയാന്‍ തോമസ്‌, ജയ രാധാകൃഷണന്‍, അനിമോള്‍ ബേബി, വിവിധ പഞ്ചായത്തുകളുടെ ഭാരവാഹികളായ ബിജു പാലാട്ടി, ഗ്രേസി റാഫേല്‍, ടി.എം. വര്‍ഗീസ്‌, കെ.വി. ബിബീഷ്‌, ജോസഫ്‌ പാറേക്കാട്ടില്‍, ജിഷ ജോജി, ഷേര്‍ളി ജോസ്‌, നിഷ ഷാജി, ബിബി സെബി, എല്‍സി വര്‍ഗീസ്‌, റെന്നി ജോസ്‌, വനജ സദാനന്ദന്‍, മിനി സുരേന്ദ്രന്‍, ബി.ഡി.ഒ, ടി.എസ.്‌ രാധാമണി, പഞ്ചായത്ത്‌സെക്രട്ടറിമാരായ ലിജോ അഗസ്‌റ്റിയന്‍, സി. മണികണ്‌ഠന്‍, കെ.എം. അബ്‌ദുള്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 14 Jul 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW