Saturday, November 17, 2018 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.09 AM

പള്ളിക്കര വെമ്പിള്ളി കാരനാട്ട്‌ചിറയില്‍ ഭൂമാഫിയയുടെ അനധികൃത കൈയേറ്റം

കിഴക്കമ്പലം: പൊതുകുളങ്ങളും, ചിറകളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കവെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുടിവെള്ള സ്‌ത്രോതസ്‌ മലിനമാക്കി ഭൂമാഫിയയുടെ അനധികൃത കൈയേറ്റം.
കുന്നത്തുനാട്‌ പഞ്ചായത്തിലെ വെമ്പിള്ളിയില്‍ വര്‍ഷങ്ങളായി കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനുമായി പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ആശ്രയിച്ചുകൊണ്ടിരുന്ന കാരനാട്ട്‌ ചിറയാണ്‌ ഭൂമാഫിയ കൈയേറിയിട്ടുള്ളത്‌. പഞ്ചായത്തിന്റെ ആസ്‌തി വികസന രജിസ്‌റ്ററില്‍ ചിറ ഉള്‍പ്പെടെയുള്ള 22 സെന്റ്‌ സ്‌ഥലത്തിന്റെ കൃത്യമായ രേഖയുണ്ടെന്നിരിക്കെയാണ്‌ കൈയേറ്റം നടത്തിയിട്ടുള്ളതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.
മലമ്പ്രദേശത്തിനു താഴെയുള്ള ചിറയുടെ സമീപത്തെ 35 സെന്റോളം വരുന്ന ഭൂമി പ്ലോട്ടുകളായി കെട്ടി തിരിച്ചിട്ട നിലയിലാണ്‌. ഇതോടൊപ്പം ചിറയുടെ ഒരു വശം ഒഴികെ മറ്റെല്ലാ ഭാഗങ്ങളും ഇവര്‍ കെട്ടിയടച്ചിരിക്കുകയാണ്‌. മലയിലും നിന്നും മറ്റുപ്രദേശങ്ങളില്‍ നിന്നും ഒഴുകി വരുന്ന മലിനജലം ഒന്നരയടി വ്യാസമുള്ള പൈപ്പുപയോഗിച്ച്‌ ചിറയിലേക്ക്‌ ഒഴുക്കിവിട്ടു കൊണ്ടിരിക്കുകയാണ്‌. നേരത്തെ ചിറക്കു പുറത്ത്‌ ഭൂമാഫിയയുടെ സ്‌ഥലത്തെ തോട്ടിലേക്കായിരുന്നു മലിനജലം ഒഴുകിക്കൊണ്ടിരുന്നത്‌. എന്നാല്‍ വേനല്‍ക്കാലത്ത്‌ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ ഇവര്‍ തോട്‌ മണ്ണിട്ട്‌ നികത്തി പൈപ്പ്‌ ചിറയിലേക്ക്‌ മാറ്റി സ്‌ഥാപിക്കുകയായിരുന്നു.
2017 ലാണ്‌ സ്വകാര്യ വില്ലാ പ്ര?ജക്‌ട് പദ്ധതിയുമായി ഭൂമാഫിയ വെമ്പിള്ളിയിലെ കാരനാട്ട്‌ ചിറയിലെത്തിയത്‌. അന്ന്‌ ചിറ ഉള്‍പ്പെടെ അവര്‍ മതില്‍ കെട്ടി തിരിക്കുകയായിരുന്നു. ഇത്‌ നാട്ടുകാര്‍ തടഞ്ഞിരുന്നു. കാരനാട്ട്‌കാവ്‌ ഉള്‍പ്പെടുന്ന സ്‌ഥലം കൂടാതെ ഇതിനോട്‌ ചേര്‍ന്നുള്ള ചിറയും ഇവര്‍ കൈയേറുകയായിരുന്നു.
നാട്ടുകാരുടെ ശക്‌തമായ പ്രതിഷേധത്തെത്തുടര്‍ന്ന്‌ പിന്നീട്‌ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മാസങ്ങള്‍ക്കു ശേഷം ചിറയിലേക്ക്‌ മലിനജലം ഒഴുക്കുന്നതിനായി ഭൂമാഫിയകളുടെ നേതൃത്വത്തില്‍ നടത്തിയ തോട്‌ നിര്‍മ്മാണവും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്‌ നിര്‍ത്തി വക്കേണ്ടി വന്നു. പിന്നീടാണ്‌ ചിറക്ക്‌ പുറത്ത്‌ മതില്‍ കെട്ടി പൈപ്പ്‌ വഴി ചിറയിലേക്ക്‌ മലിനജലം ഒഴുക്കിയത്‌. ചിറ മലിനമാക്കുന്നത്‌ സംബന്ധിച്ച്‌ നാട്ടുകാരനായ ടി.പി. മാധവന്‍ പഞ്ചായത്തിന്‌ 6 മാസം മുമ്പ്‌ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
മഴ ശക്‌തമായതോടെ വെമ്പിള്ളി മലയില്‍ നിന്നുമുള്ള കല്ലും മണ്ണും നിറഞ്ഞ മലിനജലം കാരനാട്ട്‌ ചിറയിലേക്ക്‌ കുത്തിയൊഴുകിക്കൊണ്ടിരിക്കുകയാണ്‌. കാരനാട്ട്‌ ചിറ പ്രദേശമുള്‍പ്പെടെ 3 ഏക്കര്‍ ഭൂമി വില്ലാ പ്ര?ജക്‌ടിനായി തയാറാക്കിയിട്ടുണ്ടെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. ഇതില്‍ ചിറ ഉള്‍പ്പെടുന്ന 50 സെന്റോളം ഭൂമി വ്യാജരേഖകള്‍ ചമച്ച്‌ കൈവശപ്പെടുത്തിയതാണെന്നും ആരോപണമുണ്ട്‌.
പെരിയാര്‍വാലി കനാലിന്റെയും മറ്റും കൈവഴിയായി നിലകൊള്ളുന്ന കാരനാട്ടുചിറ കൈയേറിയുള്ള ഭൂമാഫിയയുടെ നടപടിക്ക്‌ പഞ്ചായത്ത്‌ അധികൃതരുടെ ഒത്താശയുണ്ടെന്നാണ്‌ ആരോപണമുയര്‍ന്നിരിക്കുന്നത്‌.
ചിറ സംരക്ഷിക്കാത്തതിലും മലിനമാക്കുന്നതിലും പ്രതിഷേധിച്ച്‌ പഞ്ചായത്തിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കാനൊരുങ്ങുകയാണ്‌ ഇന്നാട്ടുകാര്‍.

Ads by Google
Advertisement
Saturday 14 Jul 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW