Friday, September 14, 2018 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.09 AM

അഴിമതി തടയാന്‍ വിട്ടു വീഴ്‌ചയില്ലാത്ത നടപടിയെന്ന്‌

തൃപ്പൂണിത്തുറ: പൊതുമേഖല സ്‌ഥാപനങ്ങളിലെ അഴിമതി തടയുന്നതിനു വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി എ.സി.മൊയ്‌തീന്‍ പറഞ്ഞു. ഇരുമ്പനം ട്രാക്കോ കേബിള്‍ കമ്പനിയുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ മെഷീനുകളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്‌ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത്‌ സംസ്‌ഥാനങ്ങള്‍ക്ക്‌ ഭീഷണിയാണ്‌ എന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ അനൂപ്‌ ജേക്കബ്‌ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുതിയ മെഷീനുകള്‍ പ്രവര്‍ത്തനസജ്‌ജമാകുന്നതോടെ ട്രാക്കോ കേബിള്‍ കമ്പനിയുടെ ഉല്‍പാദനശേഷി 4500 ടണ്ണില്‍ നിന്നും 6000 ടണ്ണായി ഉയരും. ഈ സാമ്പത്തിക വര്‍ഷത്തില്‍ 180 കോടി രൂപയുടെ വിറ്റുവരവാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. എം.സ്വരാജ്‌ എംഎല്‍എ, ട്രാക്കോ കേബിള്‍ കമ്പനി ചെയര്‍മാന്‍ കെ.രാധാകൃഷ്‌ണന്‍, മാനേജിങ്‌ ഡയറക്‌ടര്‍ സന്തോഷ്‌ കോശി തോമസ്‌, റിയാബ്‌ ചെയര്‍മാന്‍ ഡോ.എം.പി.സുകുമാരന്‍നായര്‍, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, കൗണ്‍സിലര്‍ പി.എ.ബിജു, ഡിജിഎം കെ.എസ്‌.ഷാജി, കെ.എന്‍.ഉണ്ണിക്കൃഷ്‌ണന്‍, എ.ബി.സാബു, കെ.വിജയന്‍പിള്ള, വി.ഇ.അബ്‌ദുല്‍ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു .

Ads by Google
Advertisement
Saturday 14 Jul 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW