Wednesday, November 21, 2018 Last Updated 56 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.09 AM

മദ്യപിച്ച്‌ സുഹൃത്തിനെ കുത്തി വീഴ്‌ത്തിയ രണ്ട്‌ യുവാക്കള്‍ അറസ്‌റ്റില്‍

മുളന്തുരുത്തി: മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്‌ ശേഷം സുഹൃത്തിനെ വിളിച്ചു വരുത്തി കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട്‌ യുവാക്കള്‍ അറസ്‌റ്റില്‍.തുരുത്തിക്ക ചെറു മഞ്ചിറയില്‍ സിറില്‍ ജോര്‍ജി(23)നെ ഇരുമ്പ്‌ കക്ഷണം ഉപയോഗിച്ച്‌ കുത്തിയ പെരുമ്പിള്ളി സ്‌ഥാനാര്‍ത്ഥി മുക്ക്‌ സ്വദേശികളായ ഈച്ചരവേലില്‍ ജോജി മത്തായി (19), തെന്നപ്പിള്ളില്‍ അപ്പു (24) എന്നിവരെ മുളന്തുരുത്തി എസ്‌.ഐ. അരുണ്‍ ദേവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റു ചെയ്‌തു.പ്രതികളെ സഹായിച്ച ഒരാള്‍ ഒളിവിലാണ്‌.സംഭവത്തെക്കുറി പൊലീസ്‌ പറയുന്നത്‌.
പള്ളിത്താഴം നടക്കാവ്‌ റോഡില്‍ മൊബൈല്‍ ഷോപ്പ്‌ നടത്തുന്ന സിറില്‍ ജോര്‍ജജും പ്രതികളായ സുഹൃത്തുക്കളും ചേര്‍ന്ന്‌ കഴിഞ്ഞ ദിവസം രാത്രി മുളന്തുരുത്തിയിലെ ബാറില്‍ വച്ച്‌ മദ്യപിക്കുകയും വാക്ക്‌ തര്‍ക്കം ഉണ്ടാവുകയും ചെയ്‌തു. പിന്നീട്‌ പുലര്‍ച്ചെ ഒരു മണിയോടെ സിറില്‍ ജോര്‍ജ്‌ജിനെ പ്രതികളിലൊരാള്‍ പെരുമ്പിള്ളി സ്‌ഥാനാര്‍ത്ഥിമുക്കിലേക്ക്‌ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയും ജോജി മത്തായി പുറകില്‍ നിന്ന്‌ ഇരുമ്പ്‌ കക്ഷണം ഉപയോഗിച്ച്‌ കുത്തുകയും ചെയ്‌തു.ഗുരുതരമായി പരിക്കേറ്റ സിറില്‍ ജോര്‍ജിനെ മറ്റൊരു സുഹൃത്താണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. അന്തരീകാവയവത്തിന്‌ ഗുരുതര പരിക്കേറ്റ സിറില്‍ ജോര്‍ജിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.പ്രതികള്‍ നിരോധിത ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും സൂചനയുണ്ട്‌ ഇതേക്കുറിച്ച്‌ പൊലീസ്‌ വിശദമായി അന്വേഷിച്ച്‌ വരികയാണ്‌.പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

Ads by Google
Advertisement
Saturday 14 Jul 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW