Friday, November 16, 2018 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.09 AM

ഇരുപത്‌ ദിവസത്തിനുള്ളില്‍ മൂന്ന്‌ മരണങ്ങള്‍ പുറപ്പിള്ളി കടവില്‍ സുരക്ഷാവേലി ഒരുക്കാന്‍ കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌

കരുമാല്ലൂര്‍: മരണം തുടര്‍ക്കഥയാകുന്ന പെരിയാറിലെ പുറപ്പിള്ളി കടവില്‍ സുരക്ഷാവേലി ഒരുക്കാന്‍ തീരുമാനിച്ച്‌ കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌. ഇരുപത്‌ ദിവസത്തിനുള്ളില്‍ മൂന്ന്‌ മരണങ്ങള്‍ നടന്നതോടെയാണ്‌ സ്‌ഥിരം സുരക്ഷാ സംവിധാനങ്ങള്‍ കടവില്‍ നടപ്പിലാക്കുന്നത്‌ സംബന്ധിച്ച്‌ പഞ്ചായത്ത്‌ തീരുമാനം. കഴിഞ്ഞ മാസം ജൂണ്‍ 23 ന്‌ പറവൂരില്‍നിന്നും ഇവിടെ കുളിക്കാനെത്തിയ പത്ത്‌ അംഗ വിദ്യാര്‍ഥി സംഘത്തിലെ നാല്‌പേര്‍ ഒഴുക്കില്‍പ്പെട്ടങ്കിലും രണ്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചെങ്കിലും വിദ്യാര്‍ഥികളായ ദീക്ഷിത്‌, ദേവാനന്ദ്‌ എന്നിവര്‍ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു. അന്നത്തെ അപകടത്തെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ മുന്‍കൈ എടുത്ത്‌ കടവില്‍ ലൈഫ്‌ ബോയ സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍ ഇവ കടവില്‍ ഇട്ടാല്‍ ആരെങ്കിലും എടുത്തുകൊണ്ടുപോകുമെന്നതിനാല്‍ സമീപത്തെ വീട്ടിലാണ്‌ സൂക്ഷിച്ചിരുന്നത്‌. കഴിഞ്ഞ ദിവസം അഴീക്കോട്‌ സ്വദേശി സുലൈമാന്‍ ഒഴുക്കില്‍പെട്ടപ്പോള്‍ ലൈഫ്‌ ബോയ അന്വേഷിച്ച്‌ നാട്ടുകാര്‍ പരക്കം പായുകയായിരുന്നു. അപകട മുന്നറിയിപ്പ്‌ നല്‍കുന്ന ബോര്‍ഡ്‌ സ്‌ഥാപിക്കുമെന്ന്‌ പഞ്ചായത്ത്‌ നേരത്തെ പറഞ്ഞെങ്കിലും ഇതുവരെ സ്‌ഥാപിച്ചിട്ടില്ല. പുഴയോട്‌ ചേര്‍ന്ന്‌ റോഡുള്ളതിനാല്‍ ഏതുവഴിക്കാണ്‌ ആളുകള്‍ ഇറങ്ങുകയെന്നതും സുരക്ഷാപ്രശ്‌നം ഉയര്‍ത്തുന്നു. പ്രദേശ വാസികളുമായി ചര്‍ച്ച നടത്തി സുരക്ഷാവേലികെട്ടുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന്‌ പ്രസിഡന്റ്‌ ജി.ഡി. ഷിജു പറഞ്ഞു.

Ads by Google
Advertisement
Saturday 14 Jul 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW