Friday, September 14, 2018 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.09 AM

സമ്പൂര്‍ണ മാലിന്യ നിര്‍മ്മാര്‍ജ്‌ജന യജ്‌ഞം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി

കാലടി: മലയാറ്റൂര്‍ - നീലീശ്വരം ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്‌തമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത്‌ ഏറ്റെടുത്തിട്ടുള്ള സമ്പൂര്‍ണ മാലിന്യ നിര്‍മ്മാര്‍ജ്‌ജന പദ്ധതിയുടെ ഒന്നാം ഘട്ടമായി പഞ്ചായത്തിലെ ഓരോ വീടുകളിലും, പുരയിടങ്ങളിലും, പൊതുനിരത്തുകളിലും ഉപേക്ഷിക്കപ്പെട്ട അജൈവ പാഴ്‌വസ്‌തുക്കള്‍ ശേഖരിച്ച്‌ നീക്കം ചെയ്യുന്ന ഒന്നാം ഘട്ട നടപടി പൂര്‍ത്തിയായി.
കുടുംബശ്രീ, തൊഴിലുറപ്പ്‌ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.
വര്‍ഷങ്ങളായി വലിച്ചെറിയപ്പെട്ട, മണ്ണില്‍ അലിഞ്ഞുചേരാത്ത പഴയ ബാഗുകള്‍, ചെരുപ്പുകള്‍, കുപ്പിച്ചില്ലുകള്‍, ട്യൂബ്‌ ലൈറ്റുകള്‍, ടയറുകള്‍ അതി ജീവനത്തിനും പാരിസ്‌ഥിതിക സംതുലനാവസ്‌ഥയ്‌ക്കും ഭീഷണിയായ മുഴുവന്‍ പാഴ്‌ വസ്‌തുക്കളും ശേഖരിച്ച്‌ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ നിറവ ഗ്രൂപ്പിന്‌ കൈമാറി. 20 വലിയ ട്രക്കുകളിലാണ്‌ പാഴ്‌വസ്‌തുക്കള്‍ പഞ്ചായത്തില്‍നിന്നും നീക്കം ചെയ്‌തത്‌.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബോധവത്‌കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ഓരോ വീടുകളിലും ലഘുലേഖകള്‍ വിതരണം നടത്തുകയും ചെയ്‌താണ്‌ പൊതു ജനങ്ങളെ പഞ്ചായത്തിന്റെ യജ്‌ഞത്തിലേക്ക്‌ ആകൃഷ്‌ടരാക്കിയത്‌. ഓരോ വീടുകളിലും പാഴ്‌ വസ്‌തുക്കള്‍ ശേഖരിക്കാനുള്ള ചാക്കുകള്‍ പഞ്ചായത്ത്‌ നല്‍കി. വീട്ടിലെ ഭക്ഷണാവശിഷ്‌ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ യാതൊരു കാരണവശാലും റോഡിലേക്ക്‌ വലിച്ചെറിയാതെ, ഇത്തരം മാലിന്യങ്ങള്‍ അവരവരുടെ വീടുകളില്‍ റിംഗ്‌ കമ്പോസ്‌റ്റ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ സംസ്‌കരിക്കണമെന്നും പഞ്ചായത്തിന്റെ റിംഗ്‌ കമ്പോസ്‌റ്റ് പദ്ധതി എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ്‌ അനിമോള്‍ ബേബി പറഞ്ഞു. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പഞ്ചായത്ത്‌ നടപ്പിലാക്കുന്ന ഈ പദ്ധതിയുമായി സഹകരിക്കാതെ പൊതുസ്‌ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെയും പ്ലാസ്‌റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെയും ഫൈന്‍ ഈടാക്കുന്നതുള്‍പ്പെടെ കര്‍ശനമായി നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പ്രസിഡന്റ്‌ അറിയിച്ചു.

Ads by Google
Advertisement
Saturday 14 Jul 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW