Wednesday, December 12, 2018 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.58 AM

അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

uploads/news/2018/07/232980/1.jpg

മുക്കം: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ വെള്ളപ്പൊക്ക - ഉരുള്‍പ്പൊട്ടല്‍ സാധ്യതകള്‍ നിലനില്‍ക്കെ ആവശ്യത്തിന്‌ ഉപകരങ്ങളും കുറ്റമറ്റ വാഹനങ്ങളുമില്ലാതെ മുക്കം അഗ്നിരക്ഷാ സേന. രക്ഷാപ്രവര്‍ത്തനത്തിന്‌ ആവശ്യമായ ആധുനിക ഉപകരങ്ങള്‍ ഇല്ലാത്തതും ആകെയുണ്ടായിരുന്ന പുതിയ മൊബൈല്‍ ടാങ്ക്‌ യൂണിറ്റ്‌ വാഹനം അപകടത്തില്‍ തകര്‍ന്നതുമാണ്‌ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സേനയ്‌ക്ക് വെല്ലുവിളിയാകുന്നത്‌.
കഴിഞ്ഞ മെയ്‌ ഒമ്പതിന്‌ മാവൂരിനടുത്ത്‌ കല്‍പ്പള്ളിയിലെ വയലിലേക്ക്‌ മറിഞ്ഞ മൊബൈല്‍ ടാങ്ക്‌ യൂണിറ്റ്‌ വാഹനം നന്നാക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. രണ്ട്‌ മാസത്തിലേറെയായി ഈ വാഹനം അഗ്നി രക്ഷാ നിലയത്തിന്‌ സമീപം വെയിലും മഴയും കൊണ്ട്‌ കിടക്കുയാണ്‌. എരഞ്ഞിപ്പാലത്തെ സര്‍ക്കാര്‍ അംഗീകൃത സ്‌ഥാപനമാണ്‌ സേനയുടെ വാഹനങ്ങള്‍ നന്നാക്കുന്നത്‌. ഇവരെത്തി വാഹനം നന്നാക്കാന്‍ ആവശ്യമായ എസ്‌റ്റിമേറ്റ്‌ എടുത്ത്‌ പോയെങ്കിലും പിന്നീട്‌ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എസ്‌റ്റിമേറ്റ്‌ ലഭിച്ചാല്‍ മാത്രമേ വാഹനം നന്നാക്കാനാവശ്യമായ മറ്റു നടപടി ക്രമങ്ങളിലേക്ക്‌ കടക്കാനാവൂ. രണ്ട്‌ ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടങ്ങള്‍ വാഹനത്തിനുണ്ടായിട്ടുണ്ട്‌.
12 ഗ്രാമ പഞ്ചായത്തുകളും മുക്കം നഗരസഭയും അടങ്ങുന്നതാണ്‌ മുക്കം അഗ്നി രക്ഷാ നിലയത്തിന്റെ പ്രവര്‍ത്തന പരിധി. ഏകദേശം 46 കിലോമീറ്ററോളം ചുറ്റളവ്‌ വരും. ജൂലായ്‌ 13 വരെ സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ പെയ്ുമയെന്ന കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ജില്ലാ കളക്‌ടര്‍ കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ അടക്കമുള്ള വലിയ ദുരന്തങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തിനാവശ്യമായ ഡിങ്കി ഉള്‍പ്പെടെയുള്ള ഉപകരങ്ങള്‍ മുക്കം സേ്‌റ്റഷനിലില്ല. ഓരോ മഴക്കാലത്തും, ജില്ലയിലെ മറ്റു സേ്‌റ്റഷനുകളില്‍ നിന്നും ഡിങ്കി എത്തിച്ചാണ്‌ മലയോര മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താറ്‌. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന്‌ കഴിഞ്ഞ മാസം വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലെ സേ്‌റ്റഷനുകളില്‍ നിന്നും ഡിങ്കിയെത്തിച്ചാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. സ്വന്തമായി ഡിങ്കിയില്ലാത്ത മുക്കത്തെ അഗ്നിരക്ഷാസേനയ്‌ക്ക് ഡിങ്കിയില്‍ ഘടിപ്പിക്കുന്ന മോട്ടോര്‍ അധികൃതര്‍ നല്‍കിയിട്ടുമുണ്ട്‌. വലിയ വാഹനങ്ങള്‍ക്ക്‌ എത്താന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍ അപകടമുണ്ടായാല്‍ എത്തിപ്പെടാന്‍ ആവശ്യമായ ക്യു.ആര്‍.വി ( ക്വിക്ക്‌ റെസ്‌പോണ്‍സ്‌ വെഹിക്കിള്‍ ) സംവിധാനവും മുക്കത്തില്ല.
നിലവില്‍ മൂന്ന്‌ മൊബൈല്‍ ടാങ്ക്‌ യൂണിറ്റ്‌ വാഹനങ്ങളാണ്‌ സേ്‌റ്റഷനിലുള്ളത്‌. ഇതിലൊന്ന്‌ നാദാപുരത്ത്‌ നിന്നും ഒന്ന്‌ വടകരയില്‍ നിന്നും താത്‌കാലികമായി കൊണ്ടുവന്നതാണ്‌.കല്‍പ്പള്ളിയിലുണ്ടായ അപകടത്തില്‍ തകര്‍ന്ന മൊബൈല്‍ ടാങ്ക്‌ യൂണിറ്റ്‌ വാഹനത്തിന്‌ പകരമായാണ്‌ വടകരയില്‍ നിന്നും വാഹനമെത്തിച്ചത്‌. ഒമ്പത്‌ വര്‍ഷത്തോളം പഴക്കമുള്ള വാഹനമാണിത്‌. മുക്കത്ത്‌ കൊണ്ടുവന്നതിന്‌ ശേഷം ആയിരക്കണക്കിന്‌ രൂപയുടെ പണിയെടുത്തു. കൂടാതെ ഈ വാഹനം നേരത്തെ വലിയ അപകടത്തില്‍പ്പെട്ട്‌ തകരുകയും ചെയ്‌തിരുന്നു. കല്‍പ്പള്ളി അപകടത്തില്‍ തകര്‍ന്ന വാഹനത്തിനു പകരം വെളളിമാട്‌കുന്ന്‌ സേ്‌റ്റഷനില്‍ നിന്നാണ്‌ ആദ്യം വാഹനമെത്തിച്ചത്‌. പിന്നീട്‌ അവര്‍ ആവശ്യപ്പെട്ടപ്പോള്‍ തിരിച്ചു കൊടുക്കുകയായിരുന്നു.വടകര, നാദാപുരം സേ്‌റ്റഷനുകളില്‍ നിന്നും കൊണ്ടുവന്ന വാഹനങ്ങള്‍ ഏതു നിമിഷവും തിരിച്ചു നല്‍കേണ്ടി വരും. അതോടു കൂടി മുക്കം അഗ്നിരക്ഷാ നിലയത്തില്‍ വാഹനങ്ങള്‍ ഇല്ലാത്ത അവസ്‌ഥയാകും.
അപകടത്തില്‍ തകര്‍ന്ന വാഹനം എത്രയും വേഗം നന്നാക്കണമെന്നും ആധുനിക സംവിധാനത്തോട്‌ കൂടിയുള്ള സുരക്ഷാ ഉപകരങ്ങള്‍ അനുവദിക്കണമെന്നുമാണ്‌ മലയോര വാസികളുടെ ആവശ്യം.

Ads by Google
Advertisement
Friday 13 Jul 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW