Thursday, September 20, 2018 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.53 AM

വിനോദസഞ്ചാര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

uploads/news/2018/07/232972/1.jpg

തിരുവനന്തപുരം: മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്‌ഥാനത്തെ വിനോദ സഞ്ചാരമേഖലയില്‍ അഞ്ചു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടൂറിസം ആന്റ്‌ ട്രാവല്‍ സ്‌റ്റഡീസ്‌ (കിറ്റ്‌സ്) ആരംഭിച്ച കേരള എച്ച്‌.ആര്‍ പോര്‍ട്ടല്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസം രംഗത്ത്‌ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനൊപ്പം തൊഴില്‍ ദാതാക്കളെയും തൊഴില്‍ അന്വേഷകരെയും ബന്ധിപ്പിക്കുകയും ടൂറിസം ഹോസ്‌പിറ്റാലിറ്റി രംഗത്തെ തൊഴിലവസരങ്ങള്‍ ഒരു കുടക്കീഴിലാക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ്‌ എച്ച്‌.ആര്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നത്‌.
ദക്ഷിണകേരളത്തിലും മധ്യ തിരുവിതാംകൂറിലും മാത്രമായി ചുരുങ്ങിയിരിക്കുന്ന കേരള ടൂറിസം ഇപ്പോള്‍ മലബാര്‍ മേഖലയിലും പുതിയ പദ്ധതികളുമായി ചുവടുറപ്പിക്കുകയാണ്‌. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രധാനപ്പെട്ട എല്ലാ ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്‌.
300 കോടിയിലധികം ചെലവുവരുന്ന റിവര്‍ ക്രൂയിസ്‌ പദ്ധതി മലബാറിനെ ലോക ടൂറിസം ഭൂപടത്തില്‍ പ്രധാന സ്‌ഥാനത്തെത്തിക്കാന്‍ നിര്‍ണായക പങ്കു വഹിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പക്ഷിശില്‌പം പ്രധാന ആകര്‍ഷണമായ ജടായുപ്പാറ ചിങ്ങം ഒന്നിന്‌ വിനോദ സഞ്ചാരികള്‍ക്ക്‌ തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. വി.എസ്‌. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്‌, കിറ്റ്‌സ് ഡയറക്‌ടര്‍ ഡോ. രാജശ്രീ അജിത്ത്‌, കിറ്റ്‌സ് ഗവേണിംഗ്‌ ബോഡി അംഗവും ഐ.എം.ജി ഡയറക്‌ടറുമായ കെ. ജയകുമാര്‍, കൗണ്‍സിലര്‍ വിദ്യാ മോഹന്‍, കെ.റ്റി.ഡി.സി മാനേജിംഗ്‌ ഡയറക്‌ടര്‍ ആര്‍. രാഹുല്‍, ഡി. ചന്ദ്രസേനന്‍ നായര്‍, കിറ്റ്‌സ് പ്രിന്‍സിപ്പാള്‍ ഡോ. ബി. രാജേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

Ads by Google
Advertisement
Friday 13 Jul 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW