Wednesday, November 14, 2018 Last Updated 25 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.50 AM

അരങ്ങൊരുക്കി പാര്‍ട്ടികള്‍

uploads/news/2018/07/232953/1.jpg

കോട്ടയം: ആസന്നമാകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കളമൊരുക്കി രാഷ്‌ട്രീയ പാര്‍ട്ടികള്‍. കേരളാ കോണ്‍ഗ്രസിനു പിന്നാലെ കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയുമെല്ലാം തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജോസ്‌ കെ. മാണി രാജ്യസഭയില്‍േക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ കോട്ടയം ഇത്തവണ സംസ്‌ഥാന ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാകുമെന്നുറപ്പാണ്‌. ഒന്നര വര്‍ഷത്തിലേറെ യു.ഡി.എഫുമായി അകന്നു നില്‍ക്കുകയും പിന്നീട്‌ തിരികെയെത്തുകയും ചെയ്‌ത കേരളാ കോണ്‍ഗ്രസ്‌ തന്നെ വീണ്ടും യു.ഡി.എഫിനായി മത്സരിക്കാനാണു സാധ്യത. എന്നാല്‍, കോണ്‍ഗ്രസ്‌ പൂര്‍ണമായും കോട്ടയം സീറ്റിനെ ഉപേക്ഷിച്ചിട്ടില്ല. കഴിഞ്ഞ തവണ ജനതാദള്‍ - സെക്കുലര്‍ മത്സരിച്ച സീറ്റ്‌ ഇത്തവണ സി.പി.എം. ഏറ്റെടുത്തേക്കും. ശക്‌തനായ സ്‌ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലത്തില്‍ തിളങ്ങാനുള്ള ഒരുക്കങ്ങള്‍ ബി.ജെ.പിയും ആരംഭിച്ചു കഴിഞ്ഞു.
രാജ്യസഭാ എം.പിയായതിനു പിന്നാലെ ജോസ്‌ കെ.മാണി മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണു പ്രധാനമായും ലക്ഷ്യമിടുന്നത്‌. പാര്‍ലമെന്റ്‌, നിയോജക മണ്ഡലതല കമ്മിറ്റികള്‍ക്കു ഇതോടകം രൂപം നല്‍കി കഴിഞ്ഞു. ബൂത്ത്‌ കമ്മിറ്റികളും രൂപീകരണം ഞായറാഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത മാസം 16നു ചേരുന്ന ജില്ലാ ക്യാമ്പോടെ പാര്‍ട്ടി പൂര്‍ണമായി തെരഞ്ഞെടുപ്പിനു സജ്‌ജമാകുമെന്നും നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പു മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ നടക്കും. ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാനാണു പാര്‍ട്ടി തീരുമാനം. കേരളാ കോണ്‍ഗ്രസുമായി സീറ്റ്‌ മാറ്റമുണ്ടായാല്‍ ഉമ്മന്‍ചാണ്ടി വരെ മത്സരിച്ചേക്കുമെന്നാണു പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം മണ്ഡലംതല ശില്‍പ്പശാലകള്‍ ഒരുക്കിയാണു സി.പി.എം. തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്‌. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍, വൈക്കം വിശ്വന്‍, സംസ്‌ഥാന സെക്രട്ടേറിയേറ്റംഗം കെ.ജെ. തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റിയോഗത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപം നല്‍കി. യു.ഡി.എഫിലെ അനൈക്യം വിജയഘടകമാകുമെന്ന പ്രതീക്ഷയാണ്‌ സി.പി.എം. സീറ്റ്‌ ഏറ്റെടുക്കാന്‍ കാരണം. മുന്നണിയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും സീറ്റില്‍ നോട്ടമുണ്ട്‌.
ബി.ജെ.പി. നിയോജക മണ്ഡലം തലത്തില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളും പദ്ധതികളു വിശദീകരിക്കുന്ന സമ്പര്‍ക്ക്‌ അഭിയാന്‍ ഭവന സന്ദര്‍ശന പരിപാടിയാണ്‌ ഇപ്പോള്‍ നടന്നു വരുന്നത്‌. ബുത്തുതലത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ യോഗം ഉടന്‍ ചേരും.

Ads by Google
Advertisement
Friday 13 Jul 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW