Tuesday, November 13, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.48 AM

വിമാനത്താവളം: കേന്ദ്രസേനയുടെ വാച്ച്‌ ടവര്‍ പൂര്‍ത്തിയായി

uploads/news/2018/07/232941/2.jpg

മട്ടന്നൂര്‍: സെപ്‌റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കണ്ണുര്‍ വിമാനത്താവളത്തിന്റെ സുരക്ഷയുടെ ഭാഗമായുള്ള കേന്ദ്രസേനയുടെ വാച്ച്‌ ടവര്‍ പൂര്‍ത്തിയായി.
അടുത്ത മാസം അവസാനത്തോടെ സി ഐ എസ്‌ എഫ്‌ ക്കാര്‍ എത്തി വിമാനത്താവളത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുക്കും
634 പേരാണ്‌ സുരക്ഷ ചുമതലയുടെ ഭാഗമായി പദ്ധതി പ്രദേശത്ത്‌ എത്തുന്നത്‌.
ഇതില്‍ ആദ്യഘട്ടം എന്ന നിലയില്‍ പകുതിയോളം സിഐ എസ്‌ എഫ്‌ ഓഗസ്‌റ്റ് മാസം അവസാനത്തോടെ സുരക്ഷ ഏറ്റെടുക്കും. വിമാനത്താവളത്തിന്റെ തന്ത്രപ്രധാന മേഖലകളിലും എമിഗ്രേഷന്‍ ,കസ്‌റ്റംസ്‌ വിഭാഗത്തിലും ഇവരുടെ സേവനം ലഭ്യമാക്കും. വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോട്‌ ചേര്‍ന്ന്‌ സിഐ എസ്‌ എഫ്‌ ക്കാര്‍ക്ക്‌ നീരിക്ഷിക്കാനുള്ള വാച്ച്‌ ടവര്‍ നിര്‍മാണം ഇതിനകം പൂര്‍ത്തികരിച്ചു.സിഐ എസ്‌ എഫ്‌ ക്കാര്‍ക്ക്‌ താമസിക്കാനുള്ള ക്വാര്‍ട്ടേസ്സുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ക്ക്‌ തുടക്കം കുറിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Friday 13 Jul 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW