Sunday, March 24, 2019 Last Updated 21 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.47 AM

ആഗോളതാപനം: ഇടുക്കിയുടെമേല്‍ വീണ ഇടിത്തീ

uploads/news/2018/07/232935/1.jpg

കാര്‍ബണ്‍ ക്രെഡിറ്റ്‌ ഫണ്ട്‌ എന്ന ആഗോള കോര്‍പ്പറേറ്റ്‌ രാജ്യങ്ങള്‍ തൊടുത്തുവിട്ട റോക്കറ്റ്‌ വന്നു പതിച്ചതു നിരുപദ്രവകാരികളായ ഇടുക്കിക്കാരുടെ ശിരസിലാണ്‌.
ലോകപൈതൃക പട്ടികയിലേക്ക്‌ ഇടുക്കിയിലെ വനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ ഇതിന്റെ പേരില്‍ കുടിയിറക്കു ഭീഷണി നേരിടേണ്ടിവരുമെന്ന്‌ ഇടുക്കി ജനത കരുതിയില്ല. ഇതേക്കുറിച്ച്‌ യാതാരു ധാരണകളുമില്ലാതിരുന്ന ഇടുക്കി നിവാസികള്‍ക്കു ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കസ്‌തൂരി രംഗനും രംഗപ്രവേശം ചെയ്‌തശേഷം മാത്രമാണ്‌ ഇവ തങ്ങളുടെ തലയ്‌ക്കു മുകളില്‍ തൂങ്ങുന്ന വാളാണെന്നു തിരിച്ചറിഞ്ഞത്‌.
പതിറ്റാണ്ടുകള്‍ക്കുമുന്‍പ്‌ തങ്ങള്‍ നേരിട്ട കുടിയിറക്കു ഭീഷണി പുതിയ രൂപത്തില്‍ എത്തിയിരിക്കുകയാണെന്ന ഭയപ്പാടിലാണു വീണ്ടും മലയോര ജനത. ആഗോളകുത്തകകളുടെ താല്‍പ്പര്യം പരിഗണിച്ച്‌ ആഗോള താപനം കുറയ്‌ക്കാനായി ഇടുക്കിയെ കൊടുംകാടായി തന്നെ നിലനിര്‍ത്തുകയെന്ന അജന്‍ഡ നടപ്പാക്കുന്നതിനെ പ്രതിരോധിക്കുന്നതില്‍ രാഷ്‌ട്രീയ സംഘടനകള്‍ പോലും ഇവിടുത്തെ ജനതയ്‌ക്കൊപ്പമില്ല എന്നതാണു സത്യം.
വീടിരുന്നിടം കാടാകുന്നതും തലമുറകളായി പണിയെടുത്ത മണ്ണില്‍നിന്നും കുടിയിറങ്ങുന്നതും ദുഃസ്വപ്‌നമായി കണ്ട്‌ ജീവിതം തുടരുകയാണ്‌ ഇടുക്കിയിലെ ജനത.
കുടിയിറക്കിന്റെ
പുതിയ പതിപ്പുകള്‍...റഷ്യയിലും ഇസ്‌താംബൂളിലും നടന്ന പരിസ്‌ഥിതി സംരക്ഷകരുടെ ഉച്ചകോടിയില്‍ ഇടുക്കിയെ അറിയാത്ത ചിലര്‍ നടത്തിയ അവതരണങ്ങളാണു ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനും പിന്നീട്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനും വഴി വച്ചത്‌. ഇതിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണങ്ങളില്‍ പുറത്തുവന്നത്‌ ഇന്ത്യയിലെ തന്നെ പരിസ്‌ഥിതി സംരക്ഷണ സംഘടനകള്‍ വനവത്‌ക്കരണത്തിന്റെ പേരില്‍ വിദേശ രാജ്യത്തെ പരിസ്‌ഥിതി സംഘടനകളില്‍നിന്നും കോടിക്കണക്കിനു രൂപ കൈപ്പറ്റിയെന്ന ആരോപണങ്ങളാണ്‌.
2010ല്‍ അന്നത്തെ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണു ഗാഡ്‌കില്‍ കമ്മിറ്റിയെ നിയോഗിച്ചത്‌.
ഈ സമയം വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതിയില്‍നിന്നും അനുകൂല വിധി നേടിയെടുത്ത മലയോരജനത പട്ടയം കരസ്‌ഥമാക്കാനുള്ള തയാറെടുപ്പിലായിരുന്നു. 2011 ഓഗസ്‌റ്റ്‌ 31ന്‌ യാതൊരുവിധ ജനകീയ അഭിപ്രായ ശേഖരണവും നടത്താതെ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ പുറത്തുവന്ന വിവരങ്ങള്‍ നെഞ്ചിടിപ്പോടെയാണ്‌ ഇടുക്കിക്കാര്‍ കേട്ടത്‌.
പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ കൃത്യമായി പഠിച്ച്‌ പുനരാവിഷ്‌കരിക്കാനെത്തിയ കസ്‌തൂരി രംഗനും ഹൈറേഞ്ചിലേതുള്‍പ്പടെ 123 വില്ലേജുകളുടെ ഭാവി തുലാസിലാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണു വീണ്ടും നല്‍കിയത്‌. എന്നാല്‍ ഇതേക്കുറിച്ച്‌ യാതൊരുവിധ പഠനവും നടത്താതെ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ കര്‍ഷകര്‍ക്കനുകൂലമാണെന്നു പ്രതികരിച്ചവരില്‍ സംസ്‌ഥാനത്തെ മുഖ്യധാരാ രാഷ്‌ട്രീയ നേതാക്കളും ഉള്‍പ്പടും.
ഈ സംഭവങ്ങള്‍ക്കെല്ലാം ഒടുവിലാണ്‌ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം ശേഖരിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തിയത്‌. രണ്ടു റിപ്പോര്‍ട്ടുകളിലും ജനദ്രോഹപരമായ ന്യൂനതകള്‍ പലതും കണ്ടെത്തിയെങ്കിലും ഇവയെ സര്‍ക്കാര്‍ പരിഗണിച്ചില്ല.
പട്ടയപ്രശ്‌നങ്ങള്‍ പരിഹരിച്ചുതുടങ്ങിയപ്പോഴേക്കും തൊട്ടുപിന്നാലെ വന്ന ഗാഡ്‌ഗിലും കസ്‌തൂരിരംഗനും ഇടുക്കിയുടെ വികസനത്തെ വീണ്ടും പിന്നോട്ടടിച്ചു.
അന്‍പതാണ്ട്‌
പിന്നിലേക്കുപോയ
വികസനംപശ്‌ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഗാഡ്‌ഗില്‍ കമ്മിറ്റിയും കസ്‌തൂരി രംഗന്‍ കമ്മിറ്റിയും ഇടുക്കിയുടെ വികസനത്തെ 50 വര്‍ഷം പിന്നോട്ടടിച്ചു.
സെന്റിന്‌ രണ്ടു ലക്ഷംരൂപ വരെ വില ലഭിച്ചിരുന്ന ഭൂമി വില ഇക്കാരണങ്ങള്‍ കൊണ്ടുമാത്രം ഒരുലക്ഷം രൂപയിലേക്കു കൂപ്പുകുത്തി. ഭൂമി വില്‍പ്പന നിലയ്‌ക്കുകയും ഭൂമിക്കു വിലകുറയുകയും ചെയ്‌തതോടെ വായ്‌പകളെ ആശ്രയിക്കേണ്ടി വന്ന കര്‍ഷകര്‍ക്ക്‌ ഇതു തിരിച്ചടിയായി. ബാങ്ക്‌ വായ്‌പകള്‍ ലഭിക്കുന്നതിനും തടസങ്ങളുണ്ടായി. വിദ്യാഭ്യാസ വായ്‌പകള്‍ ലഭിക്കുന്നതുള്‍പ്പടെ പ്രതിസന്ധിയിലായി.
നിര്‍മാണ മേഖലയിലും സാരമായ പ്രത്യാഘാതങ്ങളുണ്ടായി. ഖനനാനുമതി ലഭിക്കാതെ വന്നതോടെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചു. കരിങ്കല്ലിന്റെ ലഭ്യതക്കുറവ്‌ റോഡുകളുടെ നിര്‍മാണത്തെപ്പോലും പ്രതികൂലമായി ബാധിച്ചു.
പട്ടയം ലഭിച്ചാലും ഹൈറേഞ്ചില്‍ ജീവിതം സാധ്യമല്ലെന്നതാണു മലയോര ജനത ഇപ്പോള്‍ നേരിടുന്ന ദുരവസ്‌ഥ. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട്‌ അന്തിമ വിജ്‌ഞാപനത്തിനായി കാത്തിരിക്കുമ്പോള്‍തന്നെ ഇനിയും ഒരു കുടിയിറക്കല്‍ ഭീഷണികൂടി നേരിടേണ്ടിവന്നാല്‍ പ്രതിഷേധത്തിന്റെ ഏതറ്റം വരെയും പോകാന്‍ തയാറായി നില്‍ക്കുകയാണു ഹൈറേഞ്ചിലെ കര്‍ഷകര്‍.
(തുടരും)

Ads by Google
Advertisement
Friday 13 Jul 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW