Monday, September 24, 2018 Last Updated 38 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.46 AM

അപകടക്കെണിയായി റോഡരികിലെ മരങ്ങള്‍; ദുരന്തങ്ങള്‍ പതിവാകുന്നു

uploads/news/2018/07/232923/2.jpg

അമ്പലപ്പുഴ: റോഡരുകില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതില്‍ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ. മരങ്ങള്‍ ദുരന്തങ്ങള്‍ പതിവാകുന്നു. ദേശീയ, സംസ്‌ഥാന പാതയോരങ്ങളിലാണ്‌ അപകടകരമായ രീതിയില്‍ മരങ്ങള്‍ നില്‍ക്കുന്നത്‌. കാലവര്‍ഷം ശക്‌തമായിട്ടും ഇവ വെട്ടിമാറ്റാന്‍ പൊതുമരാമത്ത്‌ ദേശീയപാത വിഭാഗം ഉദ്യോഗസ്‌ഥര്‍ തയാറായിട്ടില്ല.
രണ്ടാഴ്‌ചക്കിടെ നീര്‍ക്കുന്നത്ത്‌ രണ്ടുസ്‌ഥലങ്ങളിലാണു കൂറ്റന്‍ തണല്‍ മരങ്ങള്‍ നിലം പൊത്തിയത്‌. ശക്‌തമായ കാറ്റില്‍ ഇവ നിലം പൊത്തി ദുരന്തമുണ്ടാകുമെന്നു ജനപ്രതിനിധികളടക്കം നിരവധിപേര്‍ ഉേദ്യാഗസ്‌ഥരോടു പറഞ്ഞിരുന്നു. എന്നാല്‍ ഉദ്യോഗസ്‌ഥര്‍ ഇത്‌ അവഗണിച്ചതിനാല്‍ നീര്‍ക്കുന്നം ജങ്‌ഷനു സമീപം കഴിഞ്ഞദിവസവും തണല്‍മരം നിലം പൊത്തി. ശക്‌തമായ കാറ്റിലാണു മരം കടപുഴകിയത്‌.
ഭാഗ്യംകൊണ്ടു ദുരന്തം ഒഴിവാകുകയായിരുന്നു. മരം വൈദ്യുതി ലൈനിനു മുകളിലാണു വീണത്‌. മണിക്കൂറുകള്‍ക്കുശേഷം ഇവ വെട്ടിമാറ്റിയ ശേഷമാണു വൈദ്യുതി പുനഃസ്‌ഥാപിച്ചത്‌. കാലവര്‍ഷത്തിനു മുന്‍പ്‌ ഇത്തരം അപകടാവസ്‌ഥയിലായ മരങ്ങള്‍ വെട്ടിമാറ്റാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മരംവെട്ടിമാറ്റാന്‍ തൊഴിലാളികളെ കിട്ടുന്നില്ലെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. ജില്ലാ കലക്‌ടര്‍ ഇടപെട്ട്‌ അടിയന്തിരമായി ഇവ വെട്ടിമാറ്റാന്‍ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Friday 13 Jul 2018 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW