Thursday, July 12, 2018 Last Updated 28 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.47 AM

മഴ തകര്‍ക്കുന്നു

uploads/news/2018/07/232662/1.jpg

കോട്ടയം: മൂന്നാം ദിവസവും മഴ ശക്‌തമായി പെയ്‌തു. ഇന്നലെ ഉച്ചവരെ നേരിയ ശമനമുണ്ടായിരുന്നുവെങ്കിലും വൈകിട്ടോടെ മഴ ശക്‌തിപ്പെട്ടു. മീനച്ചിലാറില്‍ അനുനിമിഷം വെള്ളം ഉയരുന്നതോടെ തീരത്തുള്ള ആശങ്കയിലാണ്‌.
മഴ ശക്‌തിപ്പെട്ടതിനെത്തുടര്‍ന്നു രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇരു ക്യാമ്പുകളിലുമായി 19 വീടുകളിലെ 75 വീട്ടുകാര്‍ താമസിക്കുന്നു. ശക്‌തമായ മഴ വെള്ളിയാഴ്‌ച വരെ തുടരുമെന്നു മുന്നറിയിപ്പുള്ളതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
എരുമേലി കനകപ്പലത്തു മരം വീണു വീടു തകര്‍ന്നു. തിരുവഞ്ചൂരില്‍ കിണര്‍ ഇടിഞ്ഞു താഴ്‌ന്നു. നിരവധിയിടങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്‌. മീനച്ചില്‍ താലൂക്കിലാണു രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്‌. മീനച്ചില്‍ താലൂക്കില്‍ രാമപുരം വില്ലേജില്‍ കുറിഞ്ഞി ഭാഗത്ത്‌ മലയിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന്‌ 16 കുടുംബങ്ങളിലായി 75 പേരെ കുറിഞ്ഞി സെന്റ്‌ സെബാസ്‌റ്റ്യന്‍ പള്ളിയുടെ ഹാളില്‍ താമസിപ്പിച്ചിട്ടുണ്ട്‌. കിടങ്ങൂര്‍ പിറയാര്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ 10 പേരെയാണു മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്‌. മഴ ശക്‌തമായാല്‍ കൂടുതല്‍ സ്‌ഥലങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കേണ്ടി വരുമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
ജൂണ്‍ രണ്ടാം വാരം പെയ്‌ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളാണു വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുന്നത്‌. കോട്ടയം നഗരസഭ, അയ്‌മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്‌, കുമരകം പഞ്ചായത്തുകളിലാണു വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നത്‌. കഴിഞ്ഞ വെള്ളപ്പൊക്കത്തെത്തുടര്‍ന്നുണ്ടായ കെടുതികള്‍ തീര്‍ന്നു ദിവസങ്ങള്‍ക്കുള്ളിലാണു വീണ്ടും വെള്ളം ഉയര്‍ന്നു തുടങ്ങിയിരിക്കുന്നത്‌. ഒഴുകിയെത്തുന്ന പ്ലാസ്‌റ്റിക്‌, ഇതര മാലിന്യങ്ങള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ഇഴജന്തുക്കളുടെ ശല്യവും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വര്‍ധിച്ചിരിക്കുകയാണ്‌.
പ്രധാന റോഡുകളിലെ വെള്ളക്കെട്ടും ദുരിതം വര്‍ധിപ്പിക്കുന്നു. അടുത്തിടെ നവീകരണം പൂര്‍ത്തിയാക്കിയ എം.സി. റോഡ്‌, കെ.കെ. റോഡ്‌ എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണു യാത്രക്കാരെ കാത്തിരിക്കുന്നത്‌. ഗ്രാമീണ റോഡുകള്‍ പലതും തകര്‍ന്നതും ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്‌.

Ads by Google
Advertisement
Thursday 12 Jul 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW