Friday, September 14, 2018 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.37 AM

മുളവൂരില്‍ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു

uploads/news/2018/07/232649/4.jpg

മൂവാറ്റുപുഴ: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. പായിപ്ര ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാര്‍ഡില്‍ മുളവൂര്‍ പള്ളിപ്പടിയ്‌ക്കല്‍ മൈതീന്റെ വീടിനോട്‌ ചേര്‍ന്നുള്ള സംരക്ഷണ ഭിത്തിയാണ്‌ തകര്‍ന്നത്‌.
ചൊവ്വാഴ്‌ച രാത്രിയുണ്ടായ മഴയിലാണ്‌ വന്‍ശബ്‌ദത്തോടെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന്‌ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സഹോദരന്‍ ഇബ്രാഹിമിന്റെ വീട്ടിലേയ്‌ക്കാണ്‌ കല്ലും മണ്ണും വീണത്‌. ഇതുമൂലം ഇബ്രാമിന്റെ ബാത്ത്‌റൂമും തകര്‍ന്നു. വീടിന്റെ ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചു. വില്ലേജ്‌ അധികൃതര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. മഴ ഇനിയും തുടര്‍ന്നാല്‍ ബാക്കി ഭാഗവും തകര്‍ന്ന്‌ വീഴുമെന്ന ഭീതിയിലാണ്‌.

Ads by Google
Advertisement
Thursday 12 Jul 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW