Wednesday, November 21, 2018 Last Updated 40 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.37 AM

4.88 കോടിയുടെ കൃഷിനാശം ; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കില്ല

uploads/news/2018/07/232648/3.jpg

കാക്കനാട്‌: രണ്ടു മൂന്ന്‌ദിവസമായി തകര്‍ത്തു പെയ്യുന്ന കനത്ത മഴയ്‌ക്ക് ഇന്നലെ ശക്‌തി കുറഞ്ഞെങ്കിലും ജില്ലയിലുടനീളം വലിയതോതില്‍ കൃഷി നാശമുണ്ടായതായാണ്‌ വിലയിരുത്തല്‍. കാര്‍ഷിക മേഖലയില്‍ 4.88 കോടി രൂപയുടെ നാശം സംഭവിച്ചിട്ടുണ്ടെന്ന്‌ അധികൃതര്‍.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത ശക്‌തമായ മഴയില്‍ 1.886 ഹെക്‌ടര്‍ സ്‌ഥലത്ത്‌ കൃഷി നശിച്ചതായാണ്‌ ഏകദേശ കണക്ക്‌. മൂന്ന്‌ ദിവസം കൊണ്ട്‌ 7.33 ലക്ഷത്തിന്റെ വിള നാശവും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതു വരെ കാലവര്‍ഷക്കെടുതി മൂലം 185.492 ഹെക്‌ടര്‍ കൃഷിവെള്ളത്തിലായിട്ടുണ്ട്‌. നെല്‍കൃഷിക്കു പുറമെ വാഴ, റബ്ബര്‍, തെങ്ങ്‌, കവുങ്ങ്‌, പച്ചക്കറി എന്നിവയുടെ നാശവും കാര്‍ഷിക മേഖലകളെ ദുരിതത്തിലാക്കിയിട്ടുണ്ട്‌. അതേ സമയം മഴയുടെ ശക്‌തി കുറഞ്ഞു തുടങ്ങിയതിനാല്‍ താലൂക്ക്‌ തലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ്‌ ജില്ലയിലെ തഹസില്‍ദാര്‍മാര്‍. മലങ്കര ഡാമിന്റെ നാലു ഷട്ടറുകളും തുറന്നതുമൂലം വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്ക നിരപ്പും ഏറെ താഴ്‌ന്നിട്ടുണ്ട്‌. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേലുള്‍പ്പെട്ട രണ്ടു കുടുംബങ്ങളെ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന്‌ ചൊവ്വാഴ്‌ച രാത്രിയോടെ സമീപത്തുള്ള പള്ളിയിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും മഴയുടെ ശക്‌തി കുറഞ്ഞതിനാല്‍ ഇവര്‍ ഇന്ന്‌പുലര്‍ച്ചയോടെ വീടുകളിലേക്കു മടങ്ങി. കനത്തമഴ ഇന്നു കൂടി തുടരുമെന്നാണ്‌ കാലാവസ്‌ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്‌.
മഴക്കാല ജന്യ രോഗപ്പകര്‍ച്ചക്ക്‌ സാധ്യതയുള്ളതിനാല്‍. കിണറുകളിലും, മറ്റു കുടിവെള്ള സ്രോതസുകളിലുക്ലോറിന്‍ ലായനി ഒഴിച്ച്‌ അണുവിമുക്‌തമാക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള ഹെല്‍ത്തു വര്‍ക്കര്‍മാര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 12 Jul 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW