Friday, September 14, 2018 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.37 AM

വീടിനു മുകളിലേക്ക്‌ കുന്ന്‌ ഇടിഞ്ഞു വീണു കുടുംബം ഭീതിയില്‍

uploads/news/2018/07/232647/2.jpg

കിഴക്കമ്പലം: ദിവസങ്ങളായി പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന്‌ വീടിനു മുകളിലേക്ക്‌ മണ്ണിടിഞ്ഞു വീണു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട്‌ പാത്തികുളങ്ങര മത്തായിയുടെ വീടിനു മുകളിലേക്കാണ്‌ തൊട്ടുചേര്‍ന്ന്‌ കിടക്കുന്ന മുസ്ലീം ദേവാലയം സ്‌ഥിതിചെയ്യുന്ന പ്രദേശത്തെ കുന്ന്‌ ഇടിഞ്ഞു വീണത്‌.
ഏകദേശം 25 അടിയോളം ഉയരമുള്ള പ്രദേശത്തു നിന്നും ഇടക്കിടെ മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ടെങ്കിലും കനത്തമഴയില്‍ വന്‍തോതിലാണ്‌ മണ്ണിടിഞ്ഞു വീണിരിക്കുന്നത്‌. രാത്രിയില്‍ ശബ്‌ദംകേട്ട്‌ പുറത്തെത്തിയ വീട്ടുകാര്‍ വീടിന്റെ ഭിത്തിയോട്‌ ചേര്‍ന്ന്‌ വലിയകല്ലുകളും മണ്ണും വീണുകിടക്കുന്നതാണ്‌ കണ്ടത്‌. പിന്നീട്‌ കടുത്തഭീതിയോടെയാണ്‌ നേരംവെളുപ്പിച്ചതെന്ന്‌ വീട്ടുകാര്‍ പറഞ്ഞു. കെട്ടി സംരക്ഷിക്കാന്‍ കഴിയാത്തവിധം താഴ്‌ന്ന പ്രദേശമായതിനാല്‍ മഴക്കാലം എത്തിയാല്‍ ഇവിടെ താമസിക്കാന്‍ പേടിയാണെന്നും അവര്‍ പറഞ്ഞു. കുന്നിന്റെ മുഴുവന്‍ ഭാഗവും ഇടിഞ്ഞാല്‍ വീട്‌ തന്നെ അപകടത്തിലാകുന്ന സ്‌ഥിതിയാകും. കുന്നിന്റെ ഉയരം കുറച്ചാല്‍ മാത്രമേ ഭീക്ഷണി ഒഴിവാകുകയുള്ളു.
ഇതിനായി ബന്ധപ്പെട്ട പള്ളി ഭാരവാഹികള്‍ തയാറാകുമെന്ന പ്രത്യാശയിലാണ്‌ മത്തായിയും കുടുംബവും. വരും ദിവസങ്ങളിലും മഴ ശക്‌തമായാല്‍ സ്വന്തംവീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത സ്‌ഥിതിയാകുമെന്നാണ്‌ ഇവര്‍ പറയുന്നത്‌. സമീപത്ത്‌ മറ്റു വീടുകളൊന്നും ഇല്ലാത്തതിനാല്‍ അപകടം സംഭവിച്ചാല്‍ ഉടനെയുള്ള രക്ഷാപ്രവര്‍ത്തനത്തിനായി ആരും എത്താത്ത സാഹര്യവുമുണ്ട്‌.

Ads by Google
Advertisement
Thursday 12 Jul 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW