Thursday, July 12, 2018 Last Updated 17 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.26 AM

ഫ്‌്ളക്‌സ് ബോര്‍ഡ്‌ വിവാദം: പഞ്ചായത്തംഗത്തെ സി.പി.എം പുറത്താക്കി

uploads/news/2018/07/232627/1.jpg

മലയിന്‍കീഴ്‌: ഒരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിയായ സഹപ്രവര്‍ത്തകനായ പഞ്ചായത്തംഗത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്നും തലഭാഗം വെട്ടിമാറ്റിയ സി.പി.എം മെമ്പറെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി. സി.പി.എം പേയാട്‌ ലോക്കല്‍ കമ്മറ്റിയംഗവും ചെറുകോട്‌ വാര്‍ഡ്‌ മെമ്പറുമായ സി.മണിയനെയാണ്‌ ഇന്നലെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയത്‌. മിണ്ണംകോട്‌ വാര്‍ഡ്‌ മെമ്പറും സി.പി.എം വിളപ്പില്‍ ഏരിയ കമ്മറ്റി അംഗവുമായ എ.അസീസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി മിണ്ണംകോട്‌ ജംഗ്‌ഷനില്‍ സ്‌ഥാപിച്ചിരുന്ന ഫ്‌ളക്‌സില്‍ നിന്ന്‌ കഴിഞ്ഞമാസമാണ്‌ ഇയാളുടെ തലയറുത്ത്‌ മാറ്റിയത്‌.
സി.പി.എം പേയാട്‌ ലോക്കല്‍ കമ്മറ്റിയംഗവും ചെറുകോട്‌ വാര്‍ഡ്‌ മെമ്പറുമായ സി.മണിയന്‍ അര്‍ധരാത്രി ഫ്‌ളക്‌സില്‍ നിന്ന്‌ തല വെട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കോഴിക്കടയില്‍ സ്‌ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. കോഴിക്കടയില്‍ ക്യാമറ സ്‌ഥാപിച്ചിരിക്കുമെന്ന്‌ മണിയന്‍ കരുതിയിരുന്നില്ല. ഫ്‌ളക്‌സില്‍ നിന്നും അസീസിന്റെ തല പോയതോടെ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ബി.ജെ.പി, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പഴിചാരുന്നതിനിടയിലാണ്‌ കോഴിക്കടക്കാരന്‍ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്‌ വിട്ടത്‌. ഇതോടെ മണിയനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം സി.പി.എം നേതാക്കള്‍ രംഗത്തെത്തി. പേയാട്‌ ലോക്കല്‍ കമ്മറ്റി മണിയനെതിരെയുള്ള നടപടി താക്കീതിലൊതുക്കി. നീതി നിഷേധിക്കപ്പെട്ട അസീസ്‌ കഴിഞ്ഞ ആറിന്‌ വിളപ്പില്‍ ഏരിയ കമ്മറ്റിയില്‍ വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന്‌ ഏരിയ കമ്മറ്റി മണിയനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ചൊവ്വാഴ്‌ച തിരുവനന്തപുരം ജില്ലാ കമ്മറ്റി ഏരിയ കമ്മറ്റിയുടെ തീരുമാനം അംഗീകരിച്ചതോടെ മണിയന്‍ പാര്‍ട്ടിക്ക്‌ പുറത്തായി.

Ads by Google
Advertisement
Thursday 12 Jul 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW